Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
. പിന്നെ ഒരു കറുത്ത മുണ്ടും ടി-ഷർട്ടും എടുത്തിട്ടു .
അപ്പോഴും മഞ്ജു പുസ്തകം വായിച്ചു ഇരിപ്പാണ് .
"നിനക്ക് എന്താ നാളെ പരീക്ഷ ആണോ ?'
അവളുടെ പഠിത്തം കണ്ടു ഞാൻ പുരികം ഇളക്കി .
"ക്‌ളാസ്സിന്റെ പ്രീപറേഷൻ ആണ് മോനെ ..ഇതൊക്കെ ബൈഹാർട്ട് ആക്കണം "
അവള് സ്വന്തം ബുദ്ധിമുട്ട് ഓർത്തു ചിരിച്ചു .
"നീ എന്തിനാടോ ഇങ്ങനെ കഷ്ടപെടുന്നേ ..ഈ ജോലി ഇല്ലേലും സുഖം ആയിട്ട് ജീവിച്ചൂടെ "
ഞാൻ അവളെ നോക്കി സംശയിച്ചു .
"ഇത് ചുമ്മാ ഒരു രസം ..അത്രേ ഉള്ളു ..ജീവിക്കാൻ വേണ്ടിട്ടൊന്നുമല്ല "
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"നീ ഭയങ്കര പഠിപ്പിസ്റ്റ് ആയിരുന്നല്ലേ ?"
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ബെഡിലേക്ക് ചാഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .
"ആര് പറഞ്ഞു ?"
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു ."നിനക്കു റാങ്ക് ഒകെ ഉണ്ടായിരുന്നു എന്ന് ചെറിയമ്മ പറഞ്ഞല്ലോ "
ഞാൻ അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് മലർന്നുകിടന്നു. അതോടെ മഞ്ജുസ് കയ്യിലുണ്ടായിരുന്ന പുസ്തകം ബെഡിലേക്കിട്ടു . പിന്നെ ഇടംകൈകൊണ്ട് എന്റെ നെറ്റിയിൽ തഴുകി ."നിനക്കു നല്ല അസൂയ ഉണ്ടല്ലേ ?"
മഞ്ജുസെന്നെ കളിയാക്കി ."എന്തിനു ? ഇതിലിപ്പോ എന്തിനാ അസൂയ ? സന്തോഷം അല്ലെ .."
ഞാൻ അവളുടെ കൈ എടുത്തുപിടിച്ചു പയ്യെ ചുംബിച്ചു ."ഇത്രേം കഴിവ് ഉണ്ടായിട്ടും നിനക്ക് ഒരു കഴിവും ഇല്ലാത്ത എന്നെയാണല്ലോ കിട്ടിയത് ..ഹി ഹി "
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് ഒരു തമാശ പോലെ പറഞ്ഞു .
"പോടാ അവിടന്ന് ...നീ ഒരു സംഭവം അല്ലെ ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തഴുകി .
"ആണോ ?"
ഞാൻ അവളെ നോക്കി ചിരിച്ചു .
"പിന്നല്ലാതെ ...എന്റെ ചെക്കനെ പോലെ സ്നേഹിക്കാനും ഒരു കഴിവ് വേണം "
മഞ്ജുസ് സ്വല്പം റൊമാന്റിക്ക് ആയികൊണ്ട് എന്റെ കൈത്തലം എടുത്തുയർത്തി അമർത്തി ചുംബിച്ചു .
"സുഖിച്ചു...."
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
"പിന്നെ കഴിവില്ലെന്ന് ആരാ പറഞ്ഞെ ?
💬 Comments
View all comments