Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
നടക്കുന്ന വഴിയിൽ തന്നെ ഓരങ്ങളിലായി ഒരു ജിമ്മും , ക്ളബും , ക്ലിനിക്കുമൊക്കെ ഉണ്ട് . ആവശ്യക്കാർക്ക് അതൊക്കെ ഉപയോഗപ്പെടുത്താം ! അതും പിന്നിട്ട് ഞങ്ങൾ സ്വല്പം കൂടി മുന്നോട്ടു നടന്നതോടെ ബീച്ച് കോട്ടേജുകളുടെ അടുത്തെത്തി .അതിലൊന്നിൽ ആണ് ഞങ്ങൾക്കുള്ള റൂം.
"അത്ര പോരാ .."
കോട്ടേജ് കണ്ടതും മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .അവള് പ്രതീക്ഷിച്ച രൂപമോ ഭാവമോ ആ കോട്ടേജുകൾക്ക് ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു . ഓർക്കിഡ് പുഷ്പങ്ങളും ചെടികളും ഒക്കെ നട്ടുപിടിപ്പിച്ചു കോട്ടേജിന്റെ മുറ്റം ഉദ്യാനം പോലെ പരിപാലിച്ചിട്ടുണ്ട് .
"മ്മ്..നീയല്ലേ സെലക്ട് ചെയ്തത് ..ഇത്രയൊക്കെ പ്രതീക്ഷിച്ച മതി..സാരല്യ പോട്ടെ "
ഞാൻ മഞ്ജുസിന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു അവളുടെ നിരാശ മായ്ക്കാൻ വേണ്ടി പറഞ്ഞു .
"പോടാ .."
മഞ്ജുസ് അതുകേട്ടു പയ്യെ മുരണ്ടു .
കോട്ടേജ് ഞങ്ങൾക്ക് കാണിച്ചു , കീ തന്നുകൊണ്ട് റിസോർട് ജീവനക്കാരൻ ഉപചാരപൂർവം മടങ്ങി .പക്ഷെ ഞങ്ങൾ ആ സമയം കോട്ടേജിനകത്തേക്കു പോകാതെ റിസോർട്ടിന്റെ മറ്റൊരു വശത്തേക്ക് നീങ്ങി . അവിടെ ഇളനീല നിറത്തിൽ സമുദ്രത്തിന്റെ അടിത്തട്ടും കാണിച്ചു കിടക്കുന്ന ബീച് ഉണ്ട് . ബീച്ചിനോട് ചേർന്നുള്ള കോട്ടേജ് വേണമെന്നത് മഞ്ജുസിന്റെ നിർബന്ധമായിരുന്നു .
"എന്തായാലും സ്ഥലം പൊളി ആണ് .."
ഞാൻ ചുറ്റുമൊന്നു നോക്കി ആവേശത്തോടെ പറഞ്ഞു .
"മ്മ് .."
മഞ്ജുസും അതിനൊന്നും മൂളി . പിന്നെ എന്നെ മൈൻഡ് ചെയ്യാതെ ബീച്ചിനടുത്തേക്ക് നടന്നു . കണ്ടൽ ചെടികൾ എന്ന് തോന്നിക്കുന്ന ചെടികൾക്കിടയിലൂടെ നടന്നു മഞ്ജുസ് റിസോർട്ടിന്റെ പ്രൈവറ്റ് ബീച്ചിലേക്ക് നടന്നു നീങ്ങി .
💬 Comments
View all comments