Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
നെഞ്ചിൽ നിന്നും എഴുനേറ്റുകൊണ്ട് പയ്യെ പറഞ്ഞു .
"ഓക്കേ ..."
ഞാനും ആവേശത്തിൽ പറഞ്ഞു എഴുനേറ്റു . പിന്നെ സന്ധ്യ മയങ്ങിയ നേരത്തെ , കടലോര കാറ്റും ആസ്വദിച്ചു ആ പൂഴിമണലിലൂടെ നഗ്ന പാദനായി മഞ്ജുസിനെയും ചേർത്തുപിടിച്ചു നടന്നു .
ബാൻഡോസ് ദ്വീപ് ആകെ പ്രകാശം പരന്നു തുടങ്ങിയതോടെ മറ്റൊരു ഭാവത്തിലേക്ക് മാറിയിരുന്നു .ബ്ബാറിലും റെസ്റ്റോറന്റുകളിലും തിരക്ക് കൂടി വന്നു . അങ്ങനെ കുളിർകാറ്റുംകൊണ്ട് കടൽക്കരയിലൂടെ നടക്കുമ്പോഴാണ് കടലിലേക്ക് ഇറക്കി കെട്ടിയ വാട്ടർ വില്ലകൾ സ്വല്പം അകലെയായി കൂട്ടം കൂടി നിൽക്കുന്നത് മഞ്ജുസിന്റെ ശ്രദ്ധയിൽ പെടുന്നത് .
"ഡാ ഡാ കവിൻ അത് നോക്കിയേ .."
മഞ്ജുസ് അങ്ങോട്ടേക്ക് ചൂണ്ടി എന്നോടായി പറഞ്ഞു .
അവളുടെ കവിൻ എന്നുള്ള വിളി കേട്ടു ഞാൻ അവളെ കണ്ണുമിഴിച്ചൊന്നു നോക്കി .പഴയ കോളേജ് ടൈമിൽ മാത്രമാണ് അവളെന്നെ കൂടുതലും അങ്ങനെ വിളിക്കാറുള്ളത് .
"എന്നെയല്ല..അങ്ങോട്ട് നോക്ക് "
എന്റെ മോന്ത ഒരുവശത്തേക്ക് ചെരിച്ചു മഞ്ജുസ് തന്നെ ആ കാഴ്ച എന്നെ കാണിച്ചു . സംഗതി നല്ല സെറ്റപ്പാണ് ! കടലിലേക്ക് ഇറക്കി കെട്ടിയ മരത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കോട്ടേജുകൾ . വാട്ടർ വില്ലകൾ എന്ന് പൊതുവെ പറയും . അതിൽ നിന്നു കടലിലേക്ക് ഇറങ്ങാനും കയറാനുമൊക്കെ സ്റ്റെപ്പുകളും ഉണ്ട്. ഓലമേഞ്ഞ രീതിയിലുള്ള ചെറിയ കോട്ടേജുകൾ തന്നെയാണ് എല്ലാം ! അതിന്റെ ലോബ്ബിയിൽ രണ്ടു കപ്പിൾസ് വന്നു മരത്തൂണുകളിൽ ചാരി നിന്നു കിന്നാരം പറയുകയും റൊമാൻസ് കളിക്കുകയും ചെയ്യുന്നുണ്ട് . ആ വില്ലകൾക്ക് അടിയിൽ തെളിഞ്ഞു കിടക്കുന്ന കടലിന്റെ അടിത്തട്ടും കാണാം
💬 Comments
View all comments