Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
പിന്നെ അവളെയും എടുത്തു ഞാൻ താഴേക്കിറങ്ങി . അപ്പോഴേക്കും പിള്ളേര് ഫുഡ് കഴിക്കുന്ന ടൈംആകാറായിട്ടുണ്ടായിരുന്നു . മഞ്ജുസ് അവർക്കുള്ള ഭക്ഷണം ഒകെ റെഡി ആകുന്ന തിരക്കിൽ ആണ് . ചോറ് ഉടച്ചു കുഴമ്പു പരുവത്തിലാക്കിയാണ് പിള്ളേരെ ഊട്ടുന്നത് ! വളരെ കുറച്ചേ കഴിക്കുമെങ്കിലും മഞ്ജുസ് കഷ്ടപെട്ട് അത് തീറ്റിക്കും !
ഇടക്കു അവളുടെ പെടാപാട് കാണുമ്പോ എനിക്കും പാവം തോന്നും . ആരോടും പരാതി പറയാൻ പറ്റില്ലല്ലോ . കഷ്ടപ്പെട്ട് പിറകെ നടന്നു എന്തേലുമൊക്കെ സോപ്പിട്ടാലേ രണ്ടും കഴിക്കാൻ സമ്മതിക്കു !
"നിനക്ക് ഇത് ഇരട്ടിപ്പണി ആയി ല്ലേ മഞ്ജുസേ?"
എന്ന് അവളെ കെട്ടിപിടിച്ചു ഒരിക്കൽ ഞാൻ ചോദിച്ചിട്ടും ഉണ്ട് .
ആദ്യത്തെ കുറച്ചു മാസങ്ങൾ മഞ്ജു ശരിക്കും കഷ്ടപെട്ടിട്ടുണ്ട് . മുലയൂട്ടലും പിള്ളേരെ ഉറക്കലുമൊക്കെ ആയി അവള് ശരിക്ക് ഉറങ്ങാറ് പോലുമില്ല . ഒന്ന് കണ്ണ് ചിമ്മി വരുമ്പോഴേക്കും ഏതേലും ഒരെണ്ണം ഉണരും .
പിന്നെ അതിനെ ഉറക്കാനുള്ള പെടാപാടായി . പിന്നെ ഒന്നും രണ്ടുമൊക്കെ മിക്കവാറും അവളുടെ ദേഹത്താണ് പിള്ളേര് സാധിക്കുന്നത് . അതുകൊണ്ട് ഇടക്കിടെ പോയി വാഷ് ചെയ്യലും കുളിക്കലുമൊക്കെ ആയി മഞ്ജുസ് ആകെ വട്ടുപിടിച്ച അവസ്ഥ ആയിട്ടുണ്ട് .പിന്നെ പിള്ളേരുടെ ഡ്രസ്സ് ഇയ്ക്കിടെ അലക്കാൻ ഉണ്ടാകും ! എന്റെ അമ്മച്ചി അതൊക്കെ ചെയ്തു കൊടുക്കുമെങ്കിൽ കൂടി ഇടക്കു അവള് തന്നെ സ്വയം ചെയ്യും .
ചില രാത്രികളിലൊക്കെ പിള്ളേര് ഉറങ്ങാതെ കരയുന്നതുകൊണ്ട് മഞ്ജുസും ഉറങ്ങില്ല. പിന്നെ പകൽ സമയത്തൊക്കെ അറിയാതെ തന്നെ ഓരോ സ്ഥലത്തു ഇരുന്നും കിടന്നുമൊക്കെ അവള് മയങ്ങും !
💬 Comments
View all comments