0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
..." ഞാനും വിട്ടില്ല . "അയ്യടാ ..." എന്റെ മറുപടി കേട്ട് മഞ്ജുസ് മുഖം വക്രിച്ചുകൊണ്ട് ചിരിച്ചു .
"ഒന്ന് വാ കവി ..നീയിങ്ങനെ എന്നെ കളിപ്പിക്കല്ലേ ..." എന്റെ അടവൊക്കെ മനസിലായെന്ന മട്ടിൽ മഞ്ജുസ് എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങി . "വരണോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "മ്മ്...വേണം .." മഞ്ജുസ് പ്രതീക്ഷയോടെ തലയാട്ടി . "ഓക്കേ ..എന്ന വാ ..." ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . പിന്നെ സ്‌നോർക്കലിംഗ് സംഘടിപ്പിക്കുന്ന ടീമിന്റെ അടുത്തേക്ക് നീങ്ങി . നീന്തൽ വസ്ത്രങ്ങളും കുഴലും കുന്തവുമൊക്കെ ആയി അങ്ങനെ ഞങ്ങളതിന് തയാറായി . പിന്നെ ലൈഫ് ജാക്കറ്റുമിട്ടു പയ്യെ വെള്ളത്തിലേക്കിറങ്ങി . കുഴൽ വായിൽവെച്ചുകൊണ്ട് മഞ്ജുസ് ആണ് ആദ്യം വെള്ളത്തിലേക്ക് കമിഴ്ന്നുകിടന്നു കാഴ്ചകളിലേക്ക് ഊളിയിട്ടത് . അടിത്തട്ടിൽ കൈകൊണ്ട് പരതികൊണ്ട് തന്നെ മഞ്ജുസ് ആ വെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങി .മടിച്ചു നിൽക്കുന്ന എന്നെ കണ്ടതും അവൾ വെള്ളത്തിൽ നിന്നും ഉയർന്നു നേരെ നിന്നു. "ഡാ നല്ല രസം ഉണ്ട് ..വാ " മഞ്ജുസ് കുഴൽ വായിൽ നിന്നെടുത്തു മാറ്റി എന്നോടായി പറഞ്ഞു . "ആഹ്..വരുവാ" അതിനു പയ്യെ മറുപടി നൽകികൊണ്ട് ഞാൻ തയ്യാറായി.പിന്നെ അവൾക്കൊപ്പം വെള്ളത്തിൽ കിടന്നു മുങ്ങിതപ്പി കടലിന്റെ അടിത്തട്ട് വളരെ അടുത്ത് കണ്ടു ആസ്വദിച്ചു . പവിഴ പുറ്റുകളും പല വർണ്ണത്തിലുള്ള മത്സ്യങ്ങളും ഞങ്ങളുടെ കണ്മുൻപിൽ മനോഹരമായ കാഴ്ചകളായി മാറി . പക്ഷെ അതിനെ പിടിക്കാനോ തൊടാനോ ഒന്നും അനുവദനീയമല്ല , ചുമ്മാ കാണം അത്രതന്നെ !

💬 Comments

View all comments