0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
ഈപാരാസെയ്‌ലിംഗ് , സ്‌നോർക്കലിംഗ് പോലത്തെ ടൂറിസം പരിപാടികൾക്കൊക്കെ ഏകദേശം ഇന്ത്യൻ മണി പത്തുപതിനായിരം രൂപ ഒക്കെ ആണ് ചാർജ് ! ആ പരിപാടിയും അതികം വൈകാതെ അവസാനിപ്പിച്ച് , നീന്തൽ വേഷങ്ങളൊക്കെ ഊരിവെച്ചു ഞങ്ങൾ പഴയ വേഷങ്ങളെടുത്തണിഞ്ഞു .തലമുടി നനഞ്ഞതൊക്കെ തുടച്ചുകൊണ്ട് ഞങ്ങൾ തിരിച്ചു നടന്നു .അവിടെ ഏൽപ്പിച്ചിരുന്ന മഞ്ജുസിന്റെ പേഴ്‌സും അതോടെ കാലി ആയി . "കിടു സംഭവം ആണല്ലേ ?" നടക്കും വഴി എന്റെ കയ്യിൽ ചുറ്റിപിടിച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .പിന്നെ കാലിയായ കുഞ്ഞു പേഴ്‌സ് അവിടെ കണ്ട വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു . ആവശ്യത്തിനുള്ള പൈസ മാത്രമേ അവൾ പുറത്തിറങ്ങുമ്പോൾ എടുത്തിരുന്നുള്ളു . "ആഹ്.." ഞാനതിനു ഒഴുക്കൻ മട്ടിൽ മൂളി . "എന്തൊരു സാധനമാടാ നീ ?എന്ത് പറഞ്ഞാലും ഇതേ ആറ്റിട്യൂട് ആണല്ലോ " എന്റെ പെരുമാറ്റം അത്ര രസിക്കാത്ത മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി . "ആഹ്....എടി എടി.." അവളുടെ നുളളിൽ വേദന എടുത്ത ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പക്ഷെ അവൾക്കതൊന്നും വിഷയമല്ല . ഇളിച്ചുകൊണ്ട് എന്റെ മുൻപിൽ കേറി നിൽപ്പുണ്ട് . "മഞ്ജുസേ ഒടുക്കം ഞാൻ പിടിച്ചു കടലിൽ തള്ളുന്ന വരെ ഉണ്ടാകും ട്ടോ .." ഞാൻ പറഞ്ഞത് കേട്ടിട്ടും ചിരിച്ചു നിൽക്കുന്ന അവളെ നോക്കി ഞാൻ പല്ലിറുമ്മി . "അയ്യടാ ...എന്ന നിനക്ക് എന്റെ കയ്യിന്നു കിട്ടും .." മഞ്ജുസും വിട്ടില്ല . അതോടെ എനിക്ക് ചെറിയൊരു ആവേശം കയറി . അങ്ങനെ ആയാൽ പറ്റില്ലല്ലോ . മഞ്ജുസിനിട്ടൊരു പണികൊടുക്കണം ! "കാണണോ ?"
ഞാൻ ഗൗരവത്തിൽ തന്നെ

💬 Comments

View all comments