0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
. "അങ്ങനെ അല്ലെടി മഞ്ജുസേ...നമ്മുടെ കാര്യം അറിഞ്ഞപ്പോ എന്നെ തിന്നാൻ വന്ന മനുഷ്യനാ..ഇപ്പൊ എന്ത് മാറ്റമാ " അച്ഛന്റെ ചേഞ്ച് ഓർത്തു ഞാൻ ആശ്ചര്യത്തോടെ പറഞ്ഞു . "അച്ഛന് അങ്ങനെ ഒന്നും ഇല്ലെടാ ..ആദ്യമൊക്കെ ചെറിയ
ദേഷ്യമുണ്ടായിരുന്നെങ്കിലും മനസ്സ് അറിഞ്ഞു തന്നെയാ നമ്മുടെ കല്യാണം നടത്തിത്തന്നത് . പിന്നെ എന്തൊക്കെ ആയാലും നീ അങ്ങേരുടെ മോൻ അല്ലെ ? എത്ര ദേഷ്യം കാണിച്ചാലും ഉള്ളിൽ സ്നേഹം ഇല്ലാണ്ടിരിക്കോ? " മഞ്ജുസ് എന്നെ നോക്കി പ്രസംഗിച്ചു ."ഹ്മ്മ് ...അതൊക്കെ ശരിയാ .." ഞാൻ പെട്ടെന്ന് ബെഡിലേക്കു വീണുകൊണ്ട് നെഞ്ചുഴിഞ്ഞു . പിന്നെ ഇട്ടിരുന്ന കുപ്പായം ഊരിക്കളഞ്ഞു ."കുളിക്കുന്നില്ലേ ?" എന്റെ ഇരുത്തം നോക്കി മഞ്ജുസ് സംശയത്തോടെ ചോദിച്ചു ."ഈ നേരത്തു ഇനി വയ്യ ..നീ വാ കിടക്കാം " ഞാൻ മഞ്ജുസിനെ നോക്കി കൈകൾ വിടർത്തി ."അയ്യടാ ...എന്താ സ്നേഹം ..." എന്റെ ചിണുക്കം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ റൂമിലെ ലൈറ്റ് ഓഫാക്കികൊണ്ട് അരണ്ട വെളിച്ചമുള്ള മറ്റൊരു ബൾബ് തെളിയിച്ചു ."നമ്മള് തമ്മിൽ ഇപ്പോ വല്ലോം നടന്നിട്ട് കുറച്ചായി അല്ലെ മഞ്ജുസേ ?" അരണ്ട വെളിച്ചതിലൂടെയുള്ള അവളുടെ തേരാപാരാ നടത്തംനോക്കികൊണ്ട് ഞാൻ തിരക്കി . "ആഹ് ...പിള്ളേരൊക്കെ ആയില്ലേ ..ഇനി കുറച്ചു അഡ്ജസ്റ്റ് ചെയ്യാൻ പഠിക്ക്" എന്റെ സംസാരം കേട്ട് അവൾ ചിരിച്ചു . "അതെന്താ നിനക്കെന്നെ മടുത്തോ ?" ഞാൻ പാതി കളിയായും പാതി കാര്യമായും ചോദിച്ചു . "കവി....വെറുതെ വേണ്ടാത്ത വർത്താനം പറയണ്ടേ ..." എന്റെ അസ്ഥാനത്തുള്ള കമന്റടി ഇഷ്ടമാകാത്ത മഞ്ജുസ് ചൂടായി

💬 Comments

View all comments