Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
അഞ്ജു ആദ്യമായിട്ടാണ് എയർപോർട്ടും വിമാനവും ഒകെ അടുത്തു കാണുന്നത് , അതുകൊണ്ട് കക്ഷിക്ക് അതിന്റെ ഒരു കൗതുകമുണ്ടായിരുന്നു . ഞങ്ങളൊന്നിച്ചു അധികമെങ്ങോട്ടും പോകാത്തതുകൊണ്ട് അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട് വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത് മഞ്ജുസ് അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും ബെർമുഡയുമാണ് ഇട്ടിരുന്നത് .
"ഞാൻ പ്രേമിച്ചു കെട്ടുന്നതില് കണ്ണേട്ടന് വല്ല എതിർപ്പും ഉണ്ടോ ?"
അച്ഛനെ കാത്തുനിൽക്കുന്നതിനിടയിൽ എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് അഞ്ജു പയ്യെ തിരക്കി .ഞാനാ ചോദ്യത്തിന് അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .
"എന്താ നീ ചിരിച്ചേ ?"
എന്റെ ഭാവം കണ്ടു അവൾ പുരികം ഉയർത്തി .
"ഏയ്..എനിക്കതിനു എന്ത് യോഗ്യതയാടി ഉള്ളത് ? ഞാൻ തന്നെ ഒരു ജീവിച്ചിരിക്കുന്ന പ്രേമ സ്മാരകം അല്ലെ"
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി . പിന്നെ കാറിൽ ചാരി കൈകെട്ടി നിന്നു.
"എന്നാലും പറയെടോ ..എന്നോട് ദേഷ്യം ഉണ്ടാവോ ?"
അഞ്ജു കാര്യമായി തന്നെ എന്നോട് ചോദിച്ചു . അത്രയും ക്ളോസ് ആയി , സോഫ്റ്റ് ആയി അവളെന്നോട് സംസാരിക്കുന്നത് തന്നെ ആദ്യമാണെന്ന് എനിക്ക് തോന്നി .
"എനിക്ക് ദേഷ്യം ഒന്നും ഉണ്ടാവില്ല ..പക്ഷെ നമ്മുടെ അച്ഛനും അമ്മയുമൊക്കെ ചിലപ്പോ വിഷമിക്കും "
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
💬 Comments
View all comments