Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
അതുകേട്ടതും അവളൊന്നു പുഞ്ചിരിച്ചു .
"അല്ല..നീയിപ്പോ എന്തിനാ ഇതൊക്കെ ചോദിക്കണേ ? വല്ല കൊളുത്തും ഉണ്ടോ ?"
ഞാൻ സംശയത്തോടെ അവളെ നോക്കി .
"ഏയ് ..ഞാൻ ചുമ്മാ ഒരു ഇതിനു ..."
അഞ്ജു കണ്ണ്കളടച്ചുകൊണ്ട് ചിരിച്ചു .
"ഹ്മ്മ്... അതൊക്കെ പോട്ടെ..നിന്റെ സങ്കല്പത്തിലുള്ള ചെക്കൻ എങ്ങനെയാ ? നമുക്ക് വേണേൽ അന്വേഷിക്കാടി. നിനക്കിപ്പോ കെട്ടാനുള്ള പ്രായമൊക്കെ ആയല്ലോ"
ഞാൻ അവളെ നോക്കി കാര്യമായി തന്നെ പറഞ്ഞതും പെണ്ണിന്റെ മുഖത്ത് പതിവില്ലാത്തൊരു നാണം വിരിഞ്ഞു .
"നിനക്കു ഇങ്ങനത്തെ വികാരം ഒകെ ഉണ്ടല്ലേ ?'
ഞനവളുടെ ഭാവം നോക്കി പയ്യെ ചിരിച്ചു .
"ഒന്ന് പോടോ ..എനിക്കങ്ങനെ ഒന്നുമില്ല . എനിക്ക് സത്യം പറഞ്ഞാൽ കണ്ണേട്ടനെ പോലത്തെ ഒരാളെ മതി .."
അവളുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു .
"ഞാനോ ? എനിക്കെന്തു കോപ്പാടി ഉള്ളത് ?"
ഞാൻ അവളെ അമ്പരപ്പോടെ നോക്കി .
"എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ "
അഞ്ജു സ്വല്പം കുശുമ്പോടെ എന്നെ നോക്കി ."ഹ ഹ ഹ ...ഒന്നുപോടി..ഞങ്ങള് വഴക്കിടുന്നതൊന്നും നീ കാണാഞ്ഞിട്ടാ "
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു ."പിന്നെ ..എന്നോട് ചേച്ചി എല്ലാം പറയാറുണ്ട് . അതൊക്കെ കേൾക്കുമ്പോ കണ്ണേട്ടനെ പോലത്തെ ഒരാളെ കിട്ടണേ എന്ന് തോന്നും.."
അവൾ ആരോടെന്നില്ലാതെ പറഞ്ഞു ."പോടീ അവിടന്ന് ..ഞാൻ ചുമ്മ അതിനെ സോപ്പിടാൻ വേണ്ടി ഓരോന്ന് കാട്ടുന്നതല്ലേ .."
ഞാൻ അവളുടെ സംസാരം
💬 Comments
View all comments