0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
കേട്ട് പയ്യെ പറഞ്ഞു ."എന്തായാലും നിങ്ങള് സൂപ്പറാ ..." മഹേഷിന്റെ പ്രതികാരത്തിലെ അപർണയെ പോലെ അഞ്ജു എന്നെ നോക്കി ചിരിച്ചു ."നീയപ്പോ ഞങ്ങളെ തന്നെ നോക്കി ഇരിക്കുവാണല്ലേ?" ഞാൻ അവളെ സംശയത്തോടെ ഒന്ന് നോക്കി . "അതിപ്പോ നോക്കേണ്ട കാര്യം എന്താ ..കണ്ണിന്റെ മുൻപിൽ എന്നും കാണുന്നതല്ലേ .." അഞ്ജു നിസാരമട്ടിൽ പറഞ്ഞു . "ഹമ്...ശരി ശരി.." അവളുടെ മറുപടി കേട്ട് ഞാനൊന്നു അമർത്തിമൂളി . അപ്പോഴേക്കും അച്ഛന്റെ എൻട്രി ആയിക്കഴിഞ്ഞിരുന്നു . ട്രോളി ബാഗും ഉന്തിക്കൊണ്ട് ഒരു പിങ്ക് ഷർട്ടും കറുത്ത പാന്റും അണിഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക്കുള്ള വഴിയിലൂടെ വന്നു . സ്വതവേയുള്ള ഗൗരവം മുഖത്തുണ്ട് . ഒപ്പം കട്ടിമീശയും പാതി നരച്ച കുറ്റിത്താടിയും ! "ദേ അച്ഛൻ..." പുള്ളിയുടെ വരവ് ആദ്യമേ കണ്ട അഞ്ജു അങ്ങോട്ടേക്ക് ചൂണ്ടിക്കൊണ്ട് എന്നെ നോക്കി .ഞാൻ അങ്ങോട്ടേക്ക് തിരിയുമ്പോഴേക്കും അച്ഛൻ ഞങ്ങളെ കണ്ടിരുന്നു . ആ ഗൗരവം നിറഞ്ഞ മുഖത്ത് ആദ്യമായി ഒരു തെളിഞ്ഞ ചിരി വിടരുന്നത് ഞാൻ അമ്പരപ്പോടെ നോക്കി .കാര്യമായ ലഗ്ഗേജ് ഒന്നും കക്ഷിയുടെ കയ്യിലില്ല . ഒരു ട്രോളി ബാഗും പുറത്തൊരു ചെറിയ ബാഗും മാത്രം ! ഇടം കൈകൊണ്ട് ആ ബാഗ് വലിച്ചുനീക്കികൊണ്ട് അച്ഛൻ ഞങ്ങളുടെ നേരെ വലതു കൈവീശി . ഞങ്ങൾ തിരിച്ചും ! പിന്നെ ഞാനും അഞ്ജുവും സ്വല്പം വേഗത്തിൽ അച്ഛന്റെ അടുത്തേക്ക് നടന്നു . പുള്ളിക്ക് വല്യ ഭാവ വ്യത്യസം ഒന്നുമില്ലെങ്കിലും അഞ്ജുവിനു ചെറുതായി കണ്ണീരു വരുന്നുണ്ട് . അവള് അച്ഛനുമായി സ്വല്പം അടുപ്പമുണ്ട് . ഞാൻ നേരെ

💬 Comments

View all comments