Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
ഭക്ഷണം കഴിക്കാനും ഞാൻ വീട്ടിൽ ചെന്നില്ല . പിന്നെ വൈകിട്ടത്തെ കളിയൊക്കെ കഴിഞ്ഞു മനഃപൂർവം നേരം വൈകിപ്പിച്ചു , സെക്കൻഡ് ഷോ സിനിമയും കഴിഞ്ഞാണ് വീട്ടിൽ ചെന്നത് .
ആ സമയത്തും അവളെന്നെ കാത്തു ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു എന്നത് വേറെ കാര്യം . പക്ഷെ ഞാനവളെ മൈൻഡ് ചെയ്യാൻ പോയില്ല . ബൈക്ക് മുറ്റത്തു വെച്ച് മഞ്ജുസിനെ ആലുവ മണപ്പുറത്തുവെച്ചു കണ്ട പരിചയം പോലുമില്ലാത്ത മട്ടിൽ ഞാൻ ഉമ്മറത്തേക്ക് കയറി . അപ്പോഴേക്കും കക്ഷി കസേരയിൽ നിന്നെഴുന്നേറ്റു എന്നെ തുറിച്ചൊന്നു നോക്കി .
"നീ എവിടായിരുന്നു ഇത്ര നേരം ?"
ചെരിപ്പഴിക്കുന്ന എന്നെ നോക്കി മഞ്ജുസ് ദേഷ്യപ്പെട്ടു .ഞാനതിനു മറുപടി ഒന്നും പറയാതെ വാതിലും തുറന്നു അകത്തേക്ക് കയറി .
"എന്തേലുമൊന്നു പറ കവി...ചോറെടുക്കട്ടെ .."
അകത്തേക്ക് നീങ്ങിയ എന്റെ പുറകെ വന്നുകൊണ്ട് മഞ്ജുസ് ചിണുങ്ങി .
"വേണ്ട .."
അതിനു ഗൗരവത്തിലൊരു മറുപടി പറഞ്ഞുകൊണ്ട് ഞാൻ കോണിപ്പടികൾ കയറി . അതോടെ മഞ്ജുസ് വേഗം ഉമ്മറവാതിൽ അടച്ചു കൊണ്ട് എന്റെ പുറകെ ഓടി .പക്ഷെ ഞാനവളെ മൈൻഡ് ചെയ്തില്ല . അതിൽ കക്ഷിക്ക് ചെറിയ നിരാശയുണ്ട് .
റൂമിലേക്ക് ചെന്നതും ഞാൻ നേരെ ടവൽ എടുത്തുകൊണ്ട് അകത്തേക്ക് കയറി . പിള്ളേര് രണ്ടും സുഖമായിട്ട് ഉറങ്ങുന്നുണ്ട് . എന്റെ പെരുമാറ്റം മഞ്ജുസിനു നല്ല വിഷമം ഉണ്ടാക്കുന്നുണ്ടെന്നു അവളുടെ നിരാശ കണ്ടാൽ എനിക്ക് ഊഹിച്ചെടുക്കാമായിരുന്നു . പക്ഷെ ഞാൻ അത്രയെളുപ്പം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
കുളിയൊക്കെ കഴിഞ്ഞു ഞാൻ നേരെ ഒരു മുണ്ടു എടുത്തുടുത്തു കൊണ്ട് ബെഡിലേക്ക് വന്നു
💬 Comments
View all comments