Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
കൂടി വന്നു കെട്ടിപിടിച്ചു സ്വല്പം റൊമാന്റിക് ആയി . എന്നേക്കാൾ അവൾക്ക് ആ നേരത്തു ശ്രദ്ധ ഫോണിലായപ്പോൾ സ്വാഭാവികമായി എനിക്ക് ദേഷ്യവും വന്നു . ഞാൻ കിസ് അടിച്ചിട്ടും കെട്ടിപിടിച്ചിട്ടുമൊക്കെ മഞ്ജുസ് വികാരമില്ലാത്ത ശവം പോലെ നിക്കുന്നു !
"നീ ആരോടാടി കോപ്പേ ഈ ചാറ്റ് ചെയ്യുന്നേ .."
എന്നും പറഞ്ഞു ഞാനേറെ കൈ മുന്നോട്ടു നീക്കി . അതോടെ അവളും കൈ വെട്ടിച്ചു . കഷ്ടകാലത്തിനു എന്റെ കൈതട്ടി ആ ഫോൺ മുകളിൽ നിന്നും താഴേക്ക് വീണു ! സ്റ്റെയർ കേസിനു മുകളിൽ നിന്നും താഴത്തെ നിലയിലേക്ക് മൊബൈൽ വീണാൽ എന്ത് സംഭവിക്കുമെന്ന് ഞാൻ പറയണ്ടല്ലോ !
മഞ്ജുസ് വാ പൊളിച്ചുകൊണ്ട് എന്നെ തുറിച്ചൊന്നു നോക്കി . ഞാൻ എരിവ് വലിച്ചുകൊണ്ട് സോറി എന്ന് പറഞ്ഞെങ്കിലും അവള് അപ്പോഴത്തെ ദേഷ്യത്തില് എന്റെ മോന്തക്കൊന്നു തന്നു . അത്ര വേദന ഒന്നും ഇല്ലെങ്കിലും അതെനിക് ഫീൽ ആയി . പക്ഷെ അവളെ തിരിച്ചടിക്കാൻ എനിക്ക് മനസു വന്നതുമില്ല .
അടിച്ചു കഴിഞ്ഞപ്പോഴാണ് മഞ്ജുവിനും ബോധം വീണത് . ഒന്നും മിണ്ടാതെ മുൻപിൽ നിന്ന് കവിള് തഴുകിയ എന്നെ മഞ്ജുസ് ചെറിയൊരു പേടിയോടെ നോക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി പോയി .
"കവി..സോറി ..ഒന്ന് നിന്നെ..പ്ലീസ് ..."
എന്നൊക്കെ പറഞ്ഞു അവള് എന്റെ കയ്യിൽ പിടിച്ചു വലിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടാതെ വീട്ടീന്ന് ഇറങ്ങിപ്പോയി . പിന്നെ പഴയ ഫോണിലേക്ക് സിം എടുത്തിട്ട് എന്നെ വീണ്ടും വിളിച്ചെങ്കിലും ഞാൻ ഫോൺ എടുത്തില്ല . ആ ദേഷ്യത്തില് ഉച്ചക്ക്
💬 Comments
View all comments