Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
അഞ്ജുവും അതുകണ്ടു അടക്കി ചിരിക്കുന്നുണ്ട് .
"ഏയ് ..അങ്ങനെ ഒന്നും ഇല്ല അച്ഛാ..അവര് സുഖായിട്ടിരിക്കണൂ .."
ഇത്തവണ തലചൊറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .
"ഹ്മ്മ് ...നിന്റെ ടീച്ചറോ ?"
അച്ഛൻ എന്നെ ഒന്നുടെ നോക്കി .
"അതിനും കുഴപ്പം ഒന്നും ഇല്ല .."
ഞാൻ ആ നോട്ടം ഫേസ് ചെയ്യാനാകാതെ തലതാഴ്ത്തി പറഞ്ഞു .
"ഹ്മ്മ്...എവിടെയാ നിന്റെ വേണ്ടി ?"
ഒന്നമർത്തിമൂളികൊണ്ട് അച്ഛൻ തിരക്കി .
"ദോ...ആ കിടക്കുന്നതാ .."
ആ ചോദ്യത്തിന് അഞ്ജുവാണ് മറുപടി നൽകിയത് . സ്വല്പം മാറി പാർക്ക് ചെയ്ത ഞങ്ങളുടെ കാർ ചൂണികാണിച്ചുകൊണ്ട് അവൾ ചിരിച്ചു . അതോടെ സംസാരമൊക്കെ അവസാനിപ്പിച്ചു ഞങ്ങൾ കാറിനടുത്തേക്ക് നീങ്ങി .
അച്ഛൻ എന്റെ കൂടെ ഫ്രണ്ട് സീറ്റിലേക്കാണ് കയറി ഇരുന്നത് . ഞാനതു പ്രതീക്ഷിക്കാത്തതുകൊണ്ട് ചെറിയൊരു അസ്വസ്ഥതയുണ്ട് . അഞ്ജു പുള്ളിയുടെ ബാഗും പെട്ടിയുമൊക്കെ ഡിക്കിയിൽ വെച്ചുകൊണ്ട് തിരികെ പുറകിലെ സീറ്റിൽ വന്നിരുന്നു .
"കണ്ണേട്ടാ പോവാം ..."
അഞ്ജു പുറകിലെ ഡോർ അടച്ചുകൊണ്ട് പറഞ്ഞു . അതോടെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു . എയർപോർട്ട് ഏരിയ കഴിഞ്ഞു വണ്ടി പുറത്തെത്തിയതോടെ ഞാൻ അടുത്തിരുന്ന അച്ഛനോട് മിണ്ടിത്തുടങ്ങി .
"അച്ഛൻ വല്ലോം കഴിച്ചോ ? ഇല്ലെങ്കിൽ പോകുന്ന വഴിക്ക് ഹോട്ടലിനു കഴിക്കാം..വീട്ടിലെത്തുമ്പോ എന്തായാലും വൈകും .."
ഞാൻ വളരെപ്പതുക്കെ അങ്ങേരോടായി ചോദിച്ചു .
"ഹാഹ് ..ഏതേലും നല്ലൊരു ഹോട്ടൽ കണ്ടാൽ നിർത്തിക്കോ "
അതിനു എന്റെ മുഖത്ത് നോക്കാതെ പുള്ളിയും ഒരു മറുപടി നൽകി .
അതോടെ തൊട്ടടുത്ത മെയിൻ സെന്റര്
💬 Comments
View all comments