0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ആയ അങ്കമാലിയിൽ ഞങ്ങൾ വണ്ടിനിർത്തി . പിന്നെ അവിടെയുള്ള സാമാന്യം നല്ലൊരു ഹോട്ടലിൽ കയറി . അച്ഛൻ രാത്രിയിൽ അധികം കഴിക്കാത്ത ആളായതുകൊണ്ട് നാല് ചപ്പാത്തിയും ചിക്കൻ കറിയുമാണ് ഓർഡർ ചെയ്തത് . പക്ഷെ ഞാനും അഞ്ജുവും സ്വല്പം കാര്യമായി തന്നെ തട്ടി . ബീഫ് ചില്ലിയും ഫ്രെയ്‌ഡ്‌ റൈസും മട്ടൻ കറിയുമൊക്കെ ആയി ഞാനും അഞ്ജുവും തട്ടിവിടുന്നത് അച്ഛൻ ഞങ്ങൾക്ക് മുൻപിലിരുന്നു ചെറിയൊരു പുഞ്ചിരിയോടെ നോക്കി . "നീ ഇപ്പൊ ഓഫീസിൽ ഒന്നും പോകാറില്ലേ?" ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തന്നെ അച്ഛൻ തിരക്കി . "ഉണ്ടല്ലോ ..മഞ്ജുസ് ടൂർ പോയ കാരണം ലീവെടുത്തു ഞാൻ വീട്ടിലോട്ടു വന്നതാ .തിങ്കളാഴ്ച രാവിലെ ഇനി പോണം " ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു . "ഹ്മ്മ് ..നിന്റെ പഠിപ്പൊക്കെ എങ്ങനെ ഉണ്ട് അഞ്ജു ?" എന്റെ ഊഴം കഴിഞ്ഞതും അച്ഛൻ അവളുടെ നേരെ തിരിഞ്ഞു . "അങ്ങനെ ഒന്നും ഇല്ല ..." അവളതിന് ചിരിയോടെ മറുപടി നൽകി . "ഹ്മ്മ്..." ഒന്നമർത്തി മൂളികൊണ്ട് പുള്ളി വീണ്ടും കഴിച്ചു തുടങ്ങി . ഒപ്പം ഞങ്ങളും . "അച്ഛൻ ഇനി പോകാൻ പ്ലാൻ ഉണ്ടോ ?" പുള്ളിയുടെ കഴിപ്പ് നോക്കി ഞാൻ മടിച്ചു മടിച്ചു ചോദിച്ചു . "എന്താ ഞാൻ പോണം എന്നുണ്ടോ ?" എന്റെ ചോദ്യം കേട്ട് പുള്ളി ചിരിച്ചു . "ഏയ് അങ്ങനെ അല്ല ...അച്ഛൻ എന്താ ഇങ്ങനൊക്കെ പറയണേ ?"
ഞാൻ അതുകേട്ടു സ്വല്പം നീരസത്തോടെ തന്നെ പറഞ്ഞു ."അച്ഛന് ഇനി നാട്ടില് തന്നെ നിന്നുടെ ..."

💬 Comments

View all comments