Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
ഇത്തവണ അഞ്ജു ആണ് ആ ചോദ്യം തിരക്കിയത് ."ആഹ് ..നമുക്ക് ആലോചിക്കാം ...ഞാനിപ്പോ ഇങ്ങട് വന്നല്ലേ ഉള്ളു "
അതിനു അവിടേം ഇവിടേം തൊടാതെ അങ്ങേര് ഒരു മറുപടി പറഞ്ഞു ."ഡാ കണ്ണാ ...നീ കഴിക്കുന്നില്ലേ ?"
പുള്ളിയുടെ നേരത്തെയുള്ള ഡയലോഗിൽ സ്വല്പം വിഷമിച്ചു പ്ളേറ്റിൽ ചിത്രം വരയ്ക്കുന്ന എന്നോടായി അച്ഛൻ ചോദിച്ചു . എന്നെ കണ്ണാ ,കവി എന്നൊക്കെ അച്ഛൻ വിളിക്കുന്നത് തന്നെ അപൂർവമാണ് . അതുകൊണ്ട് ഞാൻ അങ്ങേരെ മുഖമുയർത്തി ഒന്ന് നോക്കി ."എളുപ്പം കഴിക്കെടാ..നമുക്ക് പോണ്ടേ .."
പുള്ളി എന്നെ നോക്കി ചിരിച്ചു . അച്ഛന് അങ്ങനെയൊക്കെയേ പറയാനറിയൂ എന്നുള്ളതുകൊണ്ട് ഞാനും അതിൽ ഹാപ്പി ആയിരുന്നു . പിന്നെ അധികം നേരം കളയാതെ ഞങ്ങൾ കഴിച്ചു തീർത്തു . ബില്ലൊക്കെ ഞാൻ തന്നെയാണ് കൊടുത്ത് . അച്ഛൻ ആ പരിസരത്തേക്ക് പോലും വന്നില്ല .
ഞങ്ങൾ തമ്മിലൊരു ക്ലാഷ് ഉണ്ടാകേണ്ട എന്ന് കരുതിതന്നെ ആകണം ആ നീക്കം !അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ നേരെ വീട് ലക്ഷ്യമാക്കി പറത്തി. സാമാന്യം നല്ല സ്പീഡിലാണ് ഞാൻ കാർ ഓടിച്ചിരുന്നത് . അച്ഛനതെല്ലാം എന്റെ അടുത്തിരുന്നു ശ്രദ്ധയോടെ നോക്കികാണുന്നുണ്ട് . കുറച്ചുനേരം അച്ഛനോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം അഞ്ജു മൊബൈലും എടുത്തു പുറകിലിരുന്നു വാട്സാപ്പിൽ ചാറ്റിങ് ഉം തുടങ്ങി . ആളു ഡീസന്റ് ആയ കാരണം ഇതുവരെ പ്രേമകുരുക്കിലൊന്നും ചെന്ന് ചാടിയിട്ടില്ല . അതുകൊണ്ട് അമ്മയ്ക്കും അച്ഛനുമൊക്കെ അവളെ നല്ല വിശ്വാസമാണ് . പക്ഷെ മഞ്ജുസ് പറയുന്നത് അവൾക്കു ആരോടോ ചെറിയ താല്പര്യം ഒക്കെ ഉണ്ടെന്നാണ്
💬 Comments
View all comments