0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
അവളെ നോക്കി ചിരിച്ചു . "ഹ ഹ ..ഈ ചെക്കന്റെ ഒരു കാര്യം .."
എന്റെ മറുപടി കേട്ട് കുഞ്ഞാന്റി ചിരിച്ചു . പിന്നെ റോസ് മോളെയും എടുത്തു തിണ്ണയിൽ നിന്നും എഴുന്നേറ്റു ."നീ എന്നെ വിളിക്കാനായിട്ട് വന്നതാണോ ? " എന്നോടൊപ്പം അകത്തേക്ക് നടക്കുന്നതിനിടെ കുഞ്ഞാന്റി സംശയത്തോടെ ചോദിച്ചു ."പിന്നല്ലാതെ ..." ഞാൻ അതിനു പയ്യെ മറുപടി നൽകി . "ഹ്മ്മ് ...ഞാൻ വീണയെ വിളിക്കാൻ നിക്കുവായിരുന്നു ..അപ്പോഴാ  നിന്റെ ഹോണടി കേട്ടത് " കുഞ്ഞാന്റി ഗൗരവത്തോടെ തന്നെ പറഞ്ഞു . "ആഹ് ..എന്ന വേഗം ചെറുക്കനെ എടുക്ക്..നമുക്ക് പോകാം .." ഹാളിലേക്ക് കടന്നുകൊണ്ട് ഞാൻ തിരക്ക് കൂട്ടി . അപ്പോഴാണ് സോഫയിലിരുന്നു കാർട്ടൂൺ കാണുന്ന കുഞ്ഞാന്റിയുടെ ഇളയ പുത്രനെ കാണുന്നത് . "ഡാ അപ്പൂസേ...മാമനെ മറന്നാ ?" ഞാൻ അവനെ നോക്കി കൈവീശി .  അതിനു അവൻ തിരിച്ചും കൈവീശി ചിരിച്ചു . "ഡാ അപ്പു ..മതി ..നമുക്ക് പോണ്ടേ .." റോസ് മോളെ എനിക്ക് തന്നെ ഹാൻഡ് ഓവർ ചെയ്തു കുഞ്ഞാന്റി ചെറുക്കനോടായി ചോദിച്ചു .പിന്നെ അവന്റെ മറുപടിക്കു കാക്കാതെ ടി.വി ഓഫ് ചെയ്തു . കുഞ്ഞാന്റിയെ പേടിയുള്ളതുകൊണ്ട് എന്തോ ചെറുക്കൻ ഒന്നും മിണ്ടിയില്ല . "വാടാ ..." കുഞ്ഞാന്റി അവനെ നോക്കി കൈമാടി വിളിച്ചു . അതോടെ അവിനാശ് സോഫയിൽ നിന്നും താഴേക്കിറങ്ങി അവൾക്കടുത്തേക്ക് ഓടിവന്നു .പിന്നെ അവനെ എടുക്കണമെന്ന ആവശ്യം പോലെ കുഞ്ഞാന്റിക്ക് നേരെ കൈകൾ ഉയർത്തി . "അമ്മക്ക് വയ്യെടാ അപ്പൂസേ ..നീ നടക്ക്.." ചെക്കന്റെ ചിണുക്കം കണ്ടതും

💬 Comments

View all comments