0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
"ആഹ് വന്നിട്ടുണ്ട്...നാളെയോ മറ്റന്നാളോ ആയിട്ട് ഇങ്ങോട്ടൊക്കെ ഇറങ്ങാമെന്നു പറഞ്ഞിട്ടുണ്ട് " ഞാൻ പതിയെ തട്ടിവിട്ടു  . "അല്ല..മായ എവിടെ ? അവളെ കണ്ടില്ലലോ ?" ആദിയെ എടുത്തു നിൽക്കുന്ന വീണയെ നോക്കി അതിനിടയിൽ  മഞ്ജുസ് ചോദിച്ചു .
"റൂമിലുണ്ട്..ഏട്ടനുമായിട്ട് ഫോണിൽ സംസാരിക്കുവാ " വീണ അതിനു ചിരിയോടെ മറുപടി നൽകി .പിന്നെ മഞ്ജുസിനെയും കൂട്ടി അകത്തേക്ക് നടന്നു . പിന്നാലെ മോഹനവല്ലി അമ്മായിയും നീങ്ങി . ഞങ്ങൾക്കുള്ള ചായയും പലഹാരവും ഒകെ എടുക്കാൻ വേണ്ടിയാകണം ! അവർ പോയതോടെ ഞാനും കൃഷ്ണൻ മാമയും ഉമ്മറത്തു ഒറ്റക്കായി . പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു നേരം കളഞ്ഞു . സ്വല്പം കഴിഞ്ഞതും അമ്മായി ഉമ്മറത്തേക്ക് വന്നു എന്നെ ചായ കുടിക്കാൻ ക്ഷണിച്ചു . അതോടെ ഞാൻ എഴുനേറ്റു അകത്തേക്ക് ചെന്ന് റോസിമോളെ മഞ്ജുസിനു കൈമാറി  . അപ്പോഴേക്കും ഫോൺ വിളി ഒകെ അവസാനിപ്പിച്ചു മായേച്ചിയും ഹാളിലേക്കെത്തിയിരുന്നു .എന്നെ കണ്ടതും  സാമാന്യം വീർത്ത വയറുമായി അവൾ മന്ദം മന്ദം എന്റെ അടുത്തേക്ക് നടന്നടുത്തു . "എത്ര നാളെയെടാ പന്നി നിന്നെ കണ്ടിട്ട് ..." ചെറു ചിരിയോടെ അടുത്തേക്ക് വന്നു മായേച്ചി എന്റെ കൈപിടിച്ചു. "പിന്നെ ..കഴിഞ്ഞ മാസത്തെ ചെക്കപ്പിന് പിന്നെ നിന്റെ കെട്ട്യോൻ ആണല്ലോ കൊണ്ടുപോയത് " ഞാൻ അവളെ കളിയാക്കികൊണ്ട് മായേച്ചിയെ ചേർത്തുപിടിച്ചു .മഞ്ജുസും വീണയും അമ്മായിയുമെല്ലാം അതുനോക്കി നിൽപ്പുണ്ട് . എന്റെ മറുപടി കേട്ട് മായേച്ചി ഒന്ന് പുഞ്ചിരിച്ചു . "പിന്നെ എന്തൊക്കെ ഉണ്ട് .. സുഖല്ലേ നിനക്ക് ?" മായേച്ചി എന്നെ അടിമുടി നോക്കികൊണ്ട് ചിരിച്ചു

💬 Comments

View all comments