0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
. "എന്ത് സുഖം മോളെ..എന്റെ സുഖവും ദുഖവുമൊക്കെ ദോണ്ടേ നിക്കണൂ" മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞതും അവിടെ കൂടിനിന്നവരൊക്കെ  ചിരിച്ചു . "നിന്റെ സൊള്ളലൊക്കെ കഴിഞ്ഞോ ? കല്യാണം വേണ്ടെന്നു പറഞ്ഞവളാ...ഇപ്പൊ വിവേകേട്ടനു ഫോൺ താഴെ വെക്കാൻ നേരം ഇല്ല .." ഞാൻ മായേച്ചിയെ ചേർത്തുപിടിച്ചു ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടു എല്ലാവരും ഒന്ന് ചിരിച്ചെങ്കിലും  അവളെന്റെ കയ്യിൽ സാമാന്യം വേദനയോടെ ഒന്ന് നുള്ളി . "മിണ്ടാതിരിക്കെടാ പന്നി .." മായേച്ചി എന്നെ നോക്കി കണ്ണുരുട്ടി . "ഡാ കണ്ണാ ..വിശേഷം ഒകെ പിന്നെ പറയാം..നീ  ചായ കഴിക്ക്..വാ മോളെ " എന്നെയും മഞ്ജുസിനെയും ക്ഷണിച്ചുകൊണ്ട് മോഹനവല്ലി അമ്മായി പറഞ്ഞു . അതോടെ വിശേഷങ്ങളൊക്കെ  അവസാനിപ്പിച്ചു ഞങ്ങൾ ചായ കുടിക്കാനിരുന്നു . ആദിയെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വീണ അടുത്ത് തന്നെ ഇരുന്നു , മോഹനവല്ലി അമ്മായിയും മായേച്ചിയും സ്വല്പം മാറി ഹാളിലെ സോഫയിലാണ് ഇരുന്നത് . ചായ കുറേശെ ഊതി തണുപ്പിച്ചു മഞ്ജുസ് റോസിമോള്ക്കു ചായ കൊടുക്കുന്നുണ്ട് . അതുകണ്ടതോടെ ആദിക്ക് വിഷമം ആയി . ചെക്കനും പെണ്ണിനും അങ്ങോട്ടുമിങ്ങോട്ടും ഈഗോ ആണ് !
"'അമ്മ .മ്മ്ഹ ..മാ .." ചെക്കൻ പെട്ടെന്ന് മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് ചിണുങ്ങാൻ തുടങ്ങി . "തൊടങ്ങി....." ഞാൻ ചെറുക്കന്റെ കരച്ചില് കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു . "എന്തെടാ അപ്പൂസേ...?" വീണ അവനെ നോക്കി ചിണുങ്ങി .പക്ഷെ ചെറുക്കൻ വാശിയിലാണ് . "ദേ മഞ്ജുസേ നീ ഇതിനെ പിടിച്ചേ ..എനിക്ക് എന്റെ മോളെ മതി..." റോസ് മോള്ക്ക് ചായ കൊടുക്കുന്ന

💬 Comments

View all comments