Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
മഞ്ജുസിനെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു . അതോടെ മഞ്ജുസ് എഴുനീറ്റുകൊണ്ട് റോസ് മോളെ എന്റെ മടിയിലേക്ക് വെച്ച് ആദികുട്ടനെ തിരിച്ചെടുത്തു .
"എന്താടാ അപ്പൂസേ ..."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചെറുക്കനെ ഉമ്മവെച്ചു . അതോടെ അവന്റെ കരച്ചിലൊക്കെ പമ്പ കടന്നു .
"ചാ ച്ചാ.."
എന്റെ മടിയിലേക്കിരുന്നതും റോസ് മോള് എന്നെ നോക്കി ചിരിച്ചു . മായേച്ചിയും മോഹനവല്ലി അമ്മായിയും അതൊക്കെ നോക്കി പുഞ്ചിരിക്കുന്നുണ്ട് . വല്യ പ്രായമൊന്നും ഇല്ലാത്ത ഞാൻ രണ്ടു കുട്ടികളെ മേയ്ക്കുന്നത് അവർക്കൊക്കെ കൗതുകമായിരിക്കണം !
ചായ കുടിയൊക്കെ കഴിഞ്ഞു മായേച്ചിയും മഞ്ജുസും റൂമിലേക്ക് പോയി അവരുടെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . ആ സമയത്തു ഞാൻ വീണയെയും കൂട്ടി മുറ്റത്തേക്കിറങ്ങി .റോസിമോളെ തൽക്കാലത്തേക്ക് കൃഷ്ണനെ മാമയുടെ കൈകളിൽ ഏല്പിച്ചാണ് നടത്തം .
"ഡീ ഞാൻ കൃഷ്ണനെ മാമയോട് നിന്റെ കാര്യം പറയണോ?"
ഗേറ്റിനടുത്തേക്ക് നീങ്ങികൊണ്ട് ഞാൻ വീണയെ നോക്കി .
"വേണ്ട .കുറച്ചു കഴിഞ്ഞിട്ട് മതി.."
അവളതിന് ചെറിയൊരു നാണത്തോടെ മറുപടി നൽകി .
"ഹ്മ്മ്...എപ്പോഴായാലും അറിയണ്ടേ ? മാത്രല്ല വിവേകേട്ടനും മായേച്ചിക്കുമൊക്കെ എല്ലാം അറിയാവുന്നതല്ലേ? പിന്നെയിപ്പോ എന്താ പ്രെശ്നം ? "
ഞാൻ വീണയെ നോക്കി ചിരിച്ചു .
"അതൊക്കെ ശരിയാണ്..എന്നാലും വേണ്ട കണ്ണേട്ടാ ..പെട്ടെന്നു എൻഗേജ്‌ഡ് ആയാൽ പിന്നെ അവനു ഫ്രീഡം കൂടും"
വീണ കള്ളച്ചിരിയോടെ പറഞ്ഞു .
"ഇപ്പഴും തല്ലു കൂടാറുണ്ടോ ?"
ഞാൻ പുരികങ്ങൾ ഇളക്കികൊണ്ട് അവളെ നോക്കി .
"അതെ ഉള്ളു ...അവൻ വിളിക്കുമ്പോഴൊക്കെ ഞാൻ ഫോൺ എടുക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ
💬 Comments
View all comments