0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 671
..ഞാൻ അവനോടു പേഴ്സണൽ ആയി
പറയുന്നതൊക്കെ കേൾക്കുന്നതും പോരാഞ്ഞിട്ട് ..നാണമില്ലല്ലോ നിനക്ക് " വീണ പല്ലിറുമ്മിക്കൊണ്ട് എന്റെ കയ്യിൽ നുള്ളി ."ഒന്ന് പോടീ ..ഇതിലും വലുതൊക്കെ ഞാനും എന്റെ മിസ്സും പറഞ്ഞിട്ടുണ്ട് . അതൊക്കെ ശ്യാമും കേട്ടിട്ടുണ്ട് . നീ ഇതൊന്നും അത്ര കാര്യമാക്കണ്ട ..ഞങ്ങള് ചങ്ക്‌സ് അല്ലെ " ഞാൻ അവളുടെ പുറത്തുതട്ടികൊണ്ട് പയ്യെ പറഞ്ഞു ."ഓഹ്..എന്ത് പറഞ്ഞാലും ഒരു മിസ് ...ഇവിടെ നാട്ടിലാരും പ്രേമിക്കാത്ത പോലെയാ .." ഞാൻ ഇടകിടക് മഞ്ജുസിന്റെ കാര്യം പറയുന്നത് അറിയാവുന്ന വീണ എന്നെ കളിയാക്കി . "അതേടി ...ഞങ്ങളെ പോലെ ഞങ്ങള് മാത്രേ കാണൂ ..അല്ലാതെ നിന്റെ പോലത്തെ ഒണക്ക പ്രേമം അല്ല " ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി . "സ്..ഹൂ ..." ഞാൻ പിച്ചിയതും വീണ ഒന്ന് പുളഞ്ഞു . പിന്നെ എന്നെ കണ്ണുരുട്ടിയൊന്നു കടുപ്പിച്ചു നോക്കി . "നോക്കല്ലേ ..അടിച്ചു മോന്ത ഞാൻ പൊട്ടിക്കും ..ശ്യാമിന്റെ അടുത്ത് കൊഞ്ചുന്ന പോലെ ഒന്നും ആവില്ല " ഞാൻ കാര്യമായി തന്നെ പറഞ്ഞു സ്വല്പം പുച്ഛമിട്ടു . "പിന്ന പിന്നെ ..ആരുടെ മോന്തക്കിട്ടാ ഇടക്കു കിട്ടാറുള്ളതെന്നൊക്കെ എനിക്കറിയാം " വീണ അർഥം വെച്ച് താനെന്ന പറഞ്ഞപ്പോൾ ഞാനൊന്നു ചൂളിപ്പോയി . ആ ശ്യാം എന്തേലും എഴുന്നള്ളിച്ചു  കാണും എന്ന് എനിക്കുറപ്പായിരുന്നു ! "അത്ര ചുണ ഉണ്ടെങ്കിൽ മഞ്ജു ചേച്ചിയെ ഒന്ന് തല്ലിക്കെ .." എന്റെ ചമ്മിയ മോന്ത നോക്കി വീണ വെല്ലുവിളിച്ചു . "ഡീ ഡീ മതി മതി..ആ റൂട്ടിലോട്ട് വല്ലാതെ പോകണ്ട .." ഞാൻ വിഷയം മാറ്റാൻ വേണ്ടി സ്വല്പം ഗൗരവം നടിച്ചു . "അയ്യടാ ...നാണമില്ലല്ലോ .." വീണ എന്റെ ഭാവം കണ്ടു ഒന്നുടെ കളിയാക്കി . "എന്തിനാടി നാണിക്കുന്നേ ? " ഞാൻ ഗൗരവം നടിച്ചു ഒന്നുടെ ചോദിച്ചു . "അല്ല..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു തല്ലും വാങ്ങിച്ചു നടക്കാൻ കുറച്ചൊക്കെ തൊലിക്കട്ടി വേണം .." വീണ എന്നെ ഊശിയാക്കികൊണ്ട് ഒന്നുടെ തട്ടിവിട്ടു . "ആഹ്..അത് ഞാൻ സഹിച്ചു ...എന്റെ മഞ്ജുസ് അല്ലെ

💬 Comments

View all comments