Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
"ആഹ്..ആയി ..ഞാനവനെ കാണട്ടെ ..കാണിച്ചു കൊടുക്കാം .."
വീണ ദേഷ്യത്തോടെ മുരണ്ടുകൊണ്ട് എന്റെ കൈതട്ടിക്കളഞ്ഞു .
"ഡീ നീ ചുമ്മാ സീനാക്കല്ലേ ..എനിക്ക് അങ്ങോട്ട് പോകാനുള്ളതാ.. ഞാനാണ് ഇത് പറഞ്ഞതെന്നറിഞ്ഞാൽ അവനെന്നെ ഇരുത്തി പൊറുപ്പിക്കില്ല "
ഞാൻ വീണയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു തലചൊറിഞ്ഞു .
പുല്ലു..വേണ്ടായിരുന്നു ! എന്നെനിക് തോന്നാതിരുന്നില്ല .
"കണ്ണേട്ടൻ ഒന്ന് പോണുണ്ടോ ..ഞാൻ അവനോടു പേഴ്സണൽ ആയി
പറയുന്നതൊക്കെ കേൾക്കുന്നതും പോരാഞ്ഞിട്ട് ..നാണമില്ലല്ലോ നിനക്ക് "
വീണ പല്ലിറുമ്മിക്കൊണ്ട് എന്റെ കയ്യിൽ നുള്ളി ."ഒന്ന് പോടീ ..ഇതിലും വലുതൊക്കെ ഞാനും എന്റെ മിസ്സും പറഞ്ഞിട്ടുണ്ട് . അതൊക്കെ ശ്യാമും കേട്ടിട്ടുണ്ട് . നീ ഇതൊന്നും അത്ര കാര്യമാക്കണ്ട ..ഞങ്ങള് ചങ്ക്‌സ് അല്ലെ "
ഞാൻ അവളുടെ പുറത്തുതട്ടികൊണ്ട് പയ്യെ പറഞ്ഞു ."ഓഹ്..എന്ത് പറഞ്ഞാലും ഒരു മിസ് ...ഇവിടെ നാട്ടിലാരും പ്രേമിക്കാത്ത പോലെയാ .."
ഞാൻ ഇടകിടക് മഞ്ജുസിന്റെ കാര്യം പറയുന്നത് അറിയാവുന്ന വീണ എന്നെ കളിയാക്കി .
"അതേടി ...ഞങ്ങളെ പോലെ ഞങ്ങള് മാത്രേ കാണൂ ..അല്ലാതെ നിന്റെ പോലത്തെ ഒണക്ക പ്രേമം അല്ല "
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി .
"സ്..ഹൂ ..."
ഞാൻ പിച്ചിയതും വീണ ഒന്ന് പുളഞ്ഞു . പിന്നെ എന്നെ കണ്ണുരുട്ടിയൊന്നു കടുപ്പിച്ചു നോക്കി .
"നോക്കല്ലേ ..അടിച്ചു മോന്ത ഞാൻ പൊട്ടിക്കും ..ശ്യാമിന്റെ അടുത്ത് കൊഞ്ചുന്ന പോലെ ഒന്നും ആവില്ല "
ഞാൻ കാര്യമായി തന്നെ പറഞ്ഞു സ്വല്പം പുച്ഛമിട്ടു .
"പിന്ന പിന്നെ ..ആരുടെ മോന്തക്കിട്ടാ ഇടക്കു കിട്ടാറുള്ളതെന്നൊക്കെ എനിക്കറിയാം "
💬 Comments
View all comments