Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
എന്റെ കഴുത്തിൽ കൈ ഇറുക്കികൊണ്ട് ചിണുങ്ങി .
"ആര് പറഞ്ഞു ഇത് ? എടി എനിക്ക് എന്താ ചെയ്യേണ്ടെന്ന് അറിയാത്ത പ്രെശ്നം ആണ് ..സിനിമേല് കാണുന്ന പോലെ നിന്നെ എടുത്തു കറക്കണോ ?"
ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി .
"ഏയ് ...അതൊന്നും വേണ്ട..അല്ലേലും അതൊക്കെ ബോറാ "
മഞ്ജുസും ചിരിച്ചു .
"അല്ലേൽ പിന്നെ നിന്റെ വയറ്റിലൊരു ഉമ്മ തരട്ടെ ?"
ഞാൻ കൊഞ്ചിക്കൊണ്ട് അവളുടെ കഴുത്തിൽ മുഖം ഉരുമ്മി .
"വേണേൽ തന്നോ ..അല്ലെങ്കിൽ വേണ്ട പിന്നെ മതി...വയറൊക്കെ ഒന്ന് വീർക്കട്ടെ .."
മഞ്ജുസ് പിള്ളേരെ പോലെ ചിണുങ്ങിക്കൊണ്ട് ചിരിച്ചു ."ആഹ് ആഹ് ..അങ്ങനെ ആവട്ടെ ...എന്നാലും നീ ശരിക്കും പ്രെഗ്നന്റ് ആയല്ലേ?"
ഞാൻ വീണ്ടും ഒരു അതിശയോക്തിയോടെ അവളെ നോക്കി ."എന്താ ഇത് നിന്റെ അല്ലാന്നു തോന്നുന്നുണ്ടോ ?"
മഞ്ജുസ് എന്റെ ചോദ്യം കേട്ട് ചിരിച്ചു .
"പോടീ..അതൊന്നും അല്ല ..ഇനിയിപ്പോ നമ്മുടെ ലൈഫ് ഒകെ കൊറച്ചു മാറില്ലേ ?"
ഞാൻ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് പയ്യെ തിരക്കി .
"ഏയ് ..നീ വേണേൽ മാറിക്കോ ..എനിക്ക് ഇങ്ങനെയൊക്കെയേ പറ്റുള്ളൂ ..എനിക്കിങ്ങനെ നിന്നെ വട്ടുപിടിപ്പിച്ചാലേ ഒരു സുഖം കിട്ടൂ "
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ വരിഞ്ഞുമുറുക്കി .
"എനിക്കിത് വല്യ സുഖം ഒന്നും ഇല്ല ..ശരിക്കും ടോർച്ചർ ആണ് "
മഞ്ജുസിനൊപ്പമുള്ള ദിവസങ്ങൾ ഓർത്തു ഞാൻ ചിരിച്ചു .
"പോടാ പട്ടി..."
മഞ്ജുസ് അതിനു പല്ലിറുമ്മിക്കൊണ്ട് എന്റെ പുറത്തു നുള്ളി .
"പിന്നല്ലാതെ ...ഇതിപ്പോ പണ്ടത്തെ പോലെ നീ ടീച്ചറും
💬 Comments
View all comments