0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K
ചോദ്യ ഭാവത്തിൽ നോക്കി . "ഒന്നും ഇല്ലെടാ ..നീ ഈ കാണിക്കുന്നതൊക്കെ അഭിനയം ആണോ മോനെ ? ഞാൻ വിഷമിക്കണ്ട എടന്നുവെച്ചു നീ കുറെ അഡ്ജസ്റ്റ് ചെയ്യണുണ്ടോ?" മഞ്ജുസ് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി . "പോടീ പന്നി...." അവളുടെ ചോദ്യം കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു . "നീ എന്താ മഞ്ജുസേ ഇങ്ങനെ ഒക്കെ പറയണേ ..നിന്നെയല്ലാതെ ഞാൻ വേറെ ആരെയാടി ഇങ്ങനെ സ്നേഹിക്ക്യാ ..നീയെന്റെ മഞ്ജുസ് അല്ലെ മോളെ ...എന്റെ ഉണ്ണീസിന്റെ പുന്നാര അമ്മയല്ലേ ..." ഞാൻ കൊഞ്ചിക്കൊണ്ട് അവളുടെ നെറ്റിയിൽ പയ്യെ ചുംബിച്ചു .ആ സമയം അവളും എന്നെ പുണരുന്നുണ്ടായിരുന്നു . "ഞാൻ ഓവർ ആവുന്നുണ്ടെങ്കിൽ പറയണേ ..നിന്നെ വിഷമിപ്പിച്ചാ എന്നോട് ദൈവം പോലും പൊറുക്കില്ല "
മഞ്ജുസ് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് പയ്യെ പറഞ്ഞു ."ഉവ്വ ഉവ്വ ..." അവളുടെ വാക്കും പ്രവര്ത്തിയും തമ്മിലുള്ള അന്തരം ഓർത്തു ഞാൻ പയ്യെ ചിരിച്ചു . അപ്പോഴേക്കും റോസിമോള് മുട്ടിലിഴഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പു ആയി .മഞ്ജുസിന്റെ നൈറ്റിയുടെ തുമ്പിൽ അവള് പിടിച്ചു വലിക്കുമ്പോഴാണ് പെണ്ണ് കാൽച്ചുവട്ടിൽ എത്തിയത് മഞ്ജുസ് അറിയുന്നത് . "മ ..മ്മാ.." പെണ്ണ് മഞ്ജുസിനെ നോക്കി ചിണുങ്ങി . "അയ്യോ..അമ്മേടെ പൊന്നൂസ് ഇവിടുണ്ടാരുന്നോ ? അമ്മ കണ്ടില്ലെടി ചുന്ദരി .." മഞ്ജുസ് അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പെണ്ണിനെ കുനിഞ്ഞെടുത്തു മടിയിലേക്ക് വെച്ചു . ആ സമയത്തു റോസ് മോളുടെ മുഖത്ത് അഞ്ഞൂറിന്റെ ബൾബ് കത്തിയ തെളിച്ചം ഉണ്ടായിരുന്നു .മഞ്ജുസ്

💬 Comments

View all comments