0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K
ശബ്ദം കേട്ട് പേടിച്ചു ആദിയും റോസ്‌മോളും കരഞ്ഞു ബഹളം വെച്ചതോടെ പടം തുടങ്ങി പത്തുമിനുട്ടിനകം ഞങ്ങൾ തിരിച്ചു പോന്നു. "ഹ്മ്മ്...അതൊക്കെ ഉണ്ട് ..എന്നാലും .." മഞ്ജുസ് സ്വയം പറഞ്ഞു ചിണുങ്ങി . "എനിക്ക് ഇപ്പോഴാ നിന്റെ കൂടെ കറങ്ങാൻ ഒക്കെ തോന്നുന്നത് ..പണ്ടൊന്നും ഇത്ര ഉണ്ടായിരുന്നില്ല " മഞ്ജുസ് സ്വല്പം നഷ്ടബോധത്തോടെ പറഞ്ഞു നെടുവീർപ്പിട്ടു . "പക്ഷെ എനിക്കിപ്പോ അങ്ങനെ ഒട്ടുമില്ല ..നീ ഇല്ലാത്തതാ സുഖം.." അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ പയ്യെ തട്ടിവിട്ടു . "ആര് പിടിച്ചു വെക്കുന്നു നിന്നെ ? വേണ്ടെങ്കിൽ പോടാ .." മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു കണ്ണുരുട്ടി . "ആഹ് ..നിന്റെ സ്വഭാവം വെച്ച് അതുതന്നെയാ വേണ്ടത് ..ജാഡ തെണ്ടി .." ഞാൻ പല്ലിറുമ്മിക്കൊണ്ട് മഞ്ജുസിന്റെ തുടയിൽ പയ്യെ നുള്ളി . അവളും അതുകേട്ടു പയ്യെ ചിരിച്ചു . "കവി..ഞാൻ ഒരു കാര്യംചോദിച്ച നിനക്കു ഫീൽ ആവോ ?" മഞ്ജുസ് പെട്ടെന്ന് മുഖവുരയോടെ എന്നെ നോക്കി . "അതിപ്പോ..ഫീൽ ആവുന്ന കാര്യം ആണെങ്കിൽ ആവും..അത്രന്നെ ." ഞാൻ അവളുടെ കൈത്തലം പിടിച്ചു തഴുകി പയ്യെ പറഞ്ഞു . ആ സമയം റോസിമോള് ഞങ്ങളെ നോക്കി "ചാ ചാ..മ മ്മാ .." എന്നൊക്കെ വിളിക്കുന്നുണ്ട് . അവളുടെ കയ്യിലുള്ള ടോയ്‌സ് ഞങ്ങളെ കാണിക്കാൻ വേണ്ടിയുള്ള വിളിയാണ് . അവളെ നോക്കി ഞാൻ കൊഞ്ഞനം കുത്തിയതോടെ പെണ്ണ് കുലുങ്ങി ചിരിച്ചുകൊണ്ട് നിലത്തേക്ക് വീണു കിടന്നു .ഞാനും മഞ്ജുസും അത് ചിരിയോടെ നോക്കിയിരുന്നു . "ആഹ്..നീ പറ...എന്താ കാര്യം ?" ഞാൻ മഞ്ജുസിനെ

💬 Comments

View all comments