0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
ഞാൻ ചിരിച്ചു . "പോടാ ...എനിക്കൊരു കോപ്പും ഇല്ല..." എന്റെ സംശയം കേട്ട് മഞ്ജുസ് കണ്ണുരുട്ടി . "ആഹ്..ഇല്ലെങ്കിൽ കൊഴപ്പല്യ ..." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ അടുത്തേക്ക് നിരങ്ങി കിടന്നു . അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് ഞാൻ മഞ്ജുസിനെ മലർന്നുകിടന്ന് നോക്കി . അവൾ അതിനു എതിർപ്പൊന്നും ഭാവിക്കാതെ എന്റെ നെറ്റിയിലും മുടിയിഴയിലും ഇടം കൈകൊണ്ട് പയ്യെ തഴുകി . "എന്താടാ തലവേദന ഉണ്ടോ ? നെറ്റിയൊക്കെ നല്ല ചൂട് " എന്റെ നെറ്റിയിൽ അവളുടെ സോഫ്റ്റ് ആയ ഇടതു കൈവെള്ള ചേർത്തുകൊണ്ട് മഞ്ജുസ് എന്നെ നോക്കി . "ഏയ് കാര്യമായിട്ടൊന്നും ഇല്ല ..." ഞാൻ അതിനു പയ്യെ മറുപടി നൽകി . "പിന്നെന്താ ഒരു കിടത്തം ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി . "എന്താ കിടക്കാൻ പാടില്ലേ ? നിനക്കു ഇഷ്ടമില്ലെങ്കി ഞാൻ മാറിയേക്കാം " ആ ചോദ്യം ഇഷ്ട്പെടാത്ത പോലെ ഞാൻ അവളെ നോക്കി .
"അങ്ങനെയാണോ ഞാൻ പറഞ്ഞെ ? നിനക്ക് ഈ ചൊറിയുന്ന സംസാരം അല്ലതെ വേറൊന്നും അറിയില്ല അല്ലെ ?" മഞ്ജുസ് എന്റെ മറുപടി കേട്ട് പല്ലിറുമ്മി . "ചുമ്മാ പറഞ്ഞതാടോ ..എനിക്ക് ആകെ വട്ടുപിടിക്ക്യാ.." ഞാൻ അവളെ നോക്കി ചിണുങ്ങി . "അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായേ ?" മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി . പിന്നെ എന്റെ മുടിയിഴയിൽ പയ്യെ കൈവിരലുകൾ കോതി. "ഒന്നും ഇല്ല ..." ഞാൻ അവളെ നോക്കി ചിരിച്ചു . "ന്നാലും ..." മഞ്ജുസ് തിരിച്ചു വീണ്ടും ചോദിച്ചു

💬 Comments

View all comments