0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
കക്ഷി പിടിച്ചിട്ടുള്ളത് . അതോടെ വഴിയുടെ നടുക്കിലൂടെ നടന്നിരുന്ന പിള്ളേരൊക്കെ ഒരു സൈഡിലേക്ക് മാറി . അതോടെ ഗിയർ ഷിഫ്റ്റ് ചെയ്തുകൊണ്ട് അവള് സ്പീഡ് കൂട്ടി . "ഡീ ഡീ ..പതുക്കെ പോ ..." അവളുടെ ഡ്രൈവിംഗ് കണ്ടു ഞാൻ ഒന്ന് പേടിച്ചു . അത്രേം ക്രൗഡ് ഉണ്ട് വഴിയിൽ . അതിന്റെ ഇടയിൽ കൂടി ആണ് അവളുടെ നിലം തൊടാതെയുള്ള പറത്തല്! "നീ എടേലു കേറാതിരുന്ന മതി ..ഇതെങ്ങനെ കൊണ്ടുപോണം എന്നൊക്കെ എനിക്കറിയാം " മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു ഹോൺ നീട്ടിയടിച്ചു . "പൊന്നുനു എങ്ങനെ ഉണ്ടെടാ ? പനി മാറിയോ ?" ഡ്രൈവ് ചെയ്യുന്നതിനിടെ തന്നെ മഞ്ജുസ് എന്നോട് തിരക്കി . "ഹ്മ്മ്..കുറവുണ്ട് ...പക്ഷെ ഒരു ഉഷാർ ഇല്ല പെണ്ണിന് " ഞാൻ പയ്യെ തട്ടിവിട്ടു . "ഹ്മ്മ്....പാവം ..." മഞ്ജുസ് സ്വയം പറഞ്ഞു . പിന്നെ കാർ വേഗം വിട്ടു . ഞാൻ വരുമ്പോഴെടുത്തതിന്റെ പകുതി സമയം കൊണ്ട് മഞ്ജുസ് തിരിച്ചു വീട്ടിലെത്തിച്ചു . അത്ര സ്പീഡിൽ ആണ് അവള് വണ്ടി വിട്ടിരുന്നത് .
കാർ നിർത്തി പ്രേത്യകിച്ചു ഒരു ഭാവ മാറ്റവുമില്ലാതെ മഞ്ജുസ് ഇറങ്ങി . ഉമ്മറത്ത് അഞ്ജുവും റോസ്‌മോളും ഇരിപ്പുണ്ടായിരുന്നു . റോസിമോളെ മടിയിൽ ഇരുത്തികൊണ്ട് അഞ്ജു മൊബൈലിൽ നോക്കി ഇരിപ്പുണ്ട് . പെണ്ണും അതിലേക്ക് നോട്ടം പായിക്കുന്നുണ്ട് . ഒരു കുഞ്ഞു ടി-ഷർട്ടും നിക്കറും ആണ് റോസ്‌മോളുടെ വേഷം . ഞങ്ങളെ കണ്ടതോടെ പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞു . "ചാച്ചാ ...മമ്മ.ഹ്ഹ .." ഞങ്ങളെ രണ്ടുപേരെയും

💬 Comments

View all comments