Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി . അങ്ങനെ അതെ തുടർന്ന് വന്ന വീക്കെൻഡിൽ ആണ് ഞങ്ങളുടെ മൂന്നാമത്തെ ഗെറ്റ് ടുഗതർ സംഭവിച്ചത് . രണ്ടാമത്തേതിനു മഞ്ജുസ് പ്രസവിച്ചു കിടന്നിരുന്ന കാരണം അവൾക്ക് വരാൻ കഴിഞ്ഞില്ല . അതിൽ അല്ലേലും ബോയ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു . ഞങ്ങള് എളുപ്പം തട്ടികൂട്ടിയതായിരുന്നതുകൊണ്ട് പെൺകുട്ടികളെ മനഃപൂർവം ക്ഷണിച്ചില്ല .
ഞായറാഴ്ച ദിവസം ആയിരുന്നു പരിപാടി . പതിവിനു വിപരീതമായി ഇത്തവണ രാവിലെ ആണ് സമയം നിശ്ചയിച്ചത് . പെൺകുട്ടികളിൽ പലരും വിവാഹിതരും കുട്ടികളുമൊക്കെ ഉള്ളവരാണ് . അതുകൊണ്ട് എല്ലാവരുടെയും സൗകര്യത്തിനു വേണ്ടി സമയം ഒന്ന് പരിഷ്കരിച്ചു . ചില കുട്ടികളുടെ ഭർത്താക്കന്മാർക്
ഇതിലൊന്നും വലിയ കമ്പം ഇല്ലാത്തോണ്ട് പെൺകുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു . പിന്നെ വിവാഹം ഒക്കെ കഴിഞ്ഞു പലരും പല സ്ഥലങ്ങളിൽ ആണ് .
എന്തായാലും രാവിലെ തന്നെ പിള്ളേരെ ഒക്കെ ഒരുക്കി പുത്തൻ ഉടുപ്പൊക്കെ അണിയിച്ചു . ഗെറ്റ് ടുഗെദറിന് വേണ്ടി ശ്യാമും നാട്ടിലെത്തിയിരുന്നു . കോയമ്പത്തൂർ കാര്യം ഒക്കെ കിഷോറിനെ ഏല്പിച്ചാണ് ഞങ്ങള് മുങ്ങിയത് . ശ്യാം രാവിലെ നേരത്തെ തന്നെ എന്റെ വീട്ടിലോട്ടു വന്നിരുന്നു .
അച്ഛനോടും അമ്മയോടും അഞ്ജുവിനോടും ഒക്കെ സംസാരിച്ചും ചായ കുടിച്ചും അവൻ താഴെ ഞങ്ങളെ കാത്തിരുന്നു .
"നമ്മള് ഒടുക്കം റിലേറ്റീവ്സ് ആയി അല്ലെ ശ്യാമേട്ടാ ?"
സംസാരിക്കുന്നതിനിടെ അഞ്ജു ശ്യാമിനിട്ടു ഒന്ന് താങ്ങി . ഇപ്പോൾ വീണയുടെ ഭാവി വരൻ കൂടിയാണല്ലോ ശ്യാം .
അതിനു അവൻ മറുപടി ഒന്നും പറയാതെ ഒരു വളിഞ്ഞ ചിരി
💬 Comments
View all comments