Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
പാസാക്കി . അഞ്ജുവിനും ആ അഫ്ഫയറിന്റെ കാര്യം ഏറെക്കുറെ അറിയാം .
"പറയുന്ന പോലെ അടുത്ത മാസം അല്ലെ നിശ്ചയം ?"
എന്റെ അമ്മയും അവനെ ചിരിയോടെ നോക്കി .
"ആഹ്..."
ശ്യാം അതിനു പയ്യെ മൂളി .
"ഡേറ്റ് ഒക്കെ തീരുമാനിച്ചോടാ ?"
എന്റെ അച്ഛനും ഒരു ചോദ്യം എറിഞ്ഞു .
"ഇല്ല ...വീണയുടെ അച്ഛനുമായിട്ട് സംസാരിച്ചിരുന്നു ..എല്ലാവര്ക്കും സൗകര്യമുള്ള ഒരു ഡേറ്റ് നോക്കിയിട്ട് അറിയിക്കാമെന്ന് പറഞ്ഞു "
ശ്യാം ഒരു ചമ്മലോടെ തട്ടിവിട്ടു .
"ഹ്മ്മ്..."
അച്ഛൻ അതുകേട്ടു ഒന്ന് മൂളി .അങ്ങനെ ശ്യാമിന്റെ വിശേഷങ്ങളും കോയമ്പത്തൂരിലെ ഞങ്ങളുടെ താമസ വിശേഷങ്ങളുമൊക്കെ സംസാരിച്ചു അവര് ഉമ്മറത്തിരുന്നു .
ആ സമയത്തു ഞാനും മഞ്ജുവും കൂടി പിള്ളേരെ ഒരുക്കുവായിരുന്നു . ഒരു വെള്ള കളർ ഷർട്ടും കറുത്ത കുഞ്ഞു പാന്റും ആണ് ആദിയുടെ വേഷം .അവന്റെ കുഞ്ഞു ഷർട്ടിൽ "mama's little prince" എന്ന് ചുവന്ന നിറത്തിലുള്ള ലെറ്റേഴ്‌സും ഉണ്ട് .
റോസീമോൾക്കും സെയിം പാറ്റേർണിലുള്ള ഉടുപ്പാണ് . "dad's little princess "എന്ന് അവളുടെ ഉടുപ്പിലും പ്രിന്റ് ചെയ്തിട്ടുണ്ട് . പിള്ളേരുടെ ഡ്രെസ്സിനു മാച്ച് ആയി മഞ്ജുസും ഒരു വെളുത്ത ചുരിദാർ ആണ് ധരിച്ചിരുന്നത് . വെള്ളയിൽ മഞ്ചാടി കുരു പോലെ കുഞ്ഞു ചുവന്ന കുത്തുകൾ ഉള്ള ചുരിദാർ . കോളർ ഉള്ള ടൈപ്പ് ആണ് . കൈമുട്ടോളം സ്ലീവും ഉണ്ട്. ഞാൻ ഒരു വൈറ്റ് ഷർട്ടും നീല ജീൻസും ആണ് വേഷം .
"ഇങ്ങോട്ട് നോക്ക് പൊന്നുസേ ..എന്റെന്നു അടികിട്ടും ട്ടോ "
💬 Comments
View all comments