Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
"ഒന്നും ഇല്ല ...വയ്യ അതന്നെ "
ഞാൻ ഒറ്റവാക്കിൽ മറുപടി ഒതുക്കി ചിരിച്ചു .
"എന്ന എളുപ്പം റെഡി ആവ് ...ചുമ്മാ നേരം കളയല്ലേ "
മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു .
"റെഡി ആവാൻ ഒന്നും ഇല്ല ...ഒന്ന് ബ്രെഷ് ചെയ്യണം , ഫുഡ് ഒന്നും കഴിക്കാൻ മൂഡില്ല "
ഞാൻ പയ്യെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . ആകെക്കൂടി ഒരു ക്ഷീണം പിടിച്ച പോലെ !
"ഞാൻ മായക്കു ഒന്ന് വിളിക്കട്ടെ ഡാ ..ഇന്ന് വരുന്നില്ലെന്ന് പറയാനാ ..അല്ലെങ്കിൽ അവള് എന്നെയും കാത്തു അവിടെ നിക്കും "
മഞ്ജുസ് പെട്ടെന്ന് എന്തോ ഓര്മിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .
"ഹ്മ്മ്...'
ഞാൻ മൂളികൊണ്ട് പയ്യെ നടന്നു ബാത്റൂമിലേക്ക് കയറി . അപ്പോഴേക്കും മഞ്ജുസ് മായേച്ചിയെ വിളിച്ചു സംസാരം തുടങ്ങി .
"എടി ഞാൻ ഇന്ന് ലീവ് ആണേ...അത് പറയാൻ വേണ്ടി വിളിച്ചതാ"
മറുതലക്കൽ മായേച്ചി കാൾ അറ്റൻഡ് ചെയ്തതും മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു . സ്പീക്കർ മോഡ് ഇട്ടു സംസാരിക്കുന്നതുകൊണ്ട് എനിക്കും അത് കേൾക്കാം .
"ഹ്മ്മ്...എന്താപ്പോ പെട്ടെന്ന് ? "
മായേച്ചി മറുതലക്കൽ ഗൗരവം നടിച്ചു .
"ഒന്നും ഇല്ല ..കവിക്ക് നല്ല സുഖം ഇല്ല..."
മഞ്ജുസ് പയ്യെ പറഞ്ഞു .
"തലയ്ക്കു ആണോ ?"
മായേച്ചി അതുകേട്ടു മറുതലക്കൽ കോമഡി അടിച്ചു .
"അല്ല ..നിന്റെ..ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ..."
മായേച്ചിയുടെ മറുപടികെട്ടു മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .
"ഹി..ഹി സത്യം പറ മോളെ ..വേറെന്തോ ഉദ്ദേശം അല്ലെ ?"
മായേച്ചി മറുതലക്കൽ ചിരിയോടെ തിരക്കിയതുകേട്ടു മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു .
"പോടീ ...അതൊന്നും അല്ല ..അവനു ശരിക്കും വയ്യ ..നല്ല ഫീവർ ഉണ്ട് "
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു .
"ഓ ഓ ..വിശ്വസിച്ചു വിശ്വസിച്ചു ...നടക്കട്ടെ "
മായേച്ചി പിന്നെയും മഞ്ജുസിനെ ഒന്ന് താങ്ങി .
"എടി സത്യമാടി ...നിനക്കെന്താ എന്നെ വിശ്വാസമില്ലാത്ത പോലെ ?"
മഞ്ജുസ് നിസ്സഹായതയോടെ തിരക്കി . ബാത്റൂമിലെ ഡോർ അടക്കാത്ത കാരണം എനിക്കും അവരുടെ സംസാരമൊക്കെ കേൾക്കാം .
"ശരി ശരി ...വിശ്വസിച്ചു ...അപ്പൊ നിന്നെ കാത്തിരിക്കേണ്ട എന്നല്ലേ .."
മായേച്ചി ചിരിയോടെ തിരക്കി .
"ആഹ്...ഇന്നെങ്കിലും സ്വന്തം വണ്ടിയിൽ പോ ..."
മായേച്ചിയെ കളിയാക്കികൊണ്ട് മഞ്ജുസും ചിരിച്ചു
💬 Comments
View all comments