0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 732
നുള്ളിയതും പെണ്ണ് ഒന്ന് ഉറക്കെ അലറി ...അത് അവളുടെ അഭിനയം ആണെന്ന് എനിക്കും മഞ്ജുസിനും അറിയാം . "ഇയ്യൊ എന്റെ ചെവി പൊട്ടിക്കൊ ?" അവളുടെ അലറല് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .അതോടെ പെണ്ണ് അടങ്ങികൊണ്ട് മഞ്ജുസിനെ നോക്കി ഗൗരവം നടിച്ചു . "പോടീ ..നിന്റെ ചാച്ചൻ ഒകെ അങ്ങ് പോകും ...ഞാനെ ഇവിടെ ഉണ്ടാവുള്ളു " പെണ്ണിന്റെ നോട്ടം കണ്ടു മഞ്ജുസ് ചിരിച്ചു . "എനിച് മഞ്ജു നെ വേന്റ ,,," സ്വല്പം കൊഞ്ചിക്കൊണ്ട് പൊന്നൂസ് പറഞ്ഞുകൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി . "വേണ്ടെങ്കിൽ വേണ്ട ...ഇനി എന്റെ അടുത്ത് വാ ...അപ്പൊ കാണിച്ചു തരാം ..." മഞ്ജുസും അതുകേട്ടു ചിരിച്ചു . "ഉമ്മ്ഹ ..." എന്റെ കഴുത്തിൽ കൈചുറ്റിയ റോസ്‌മോളുടെ മൂക്കിൻത്തുമ്പിൽ ഞാൻ പയ്യെ ഉമ്മവെച്ചു . മഞ്ജുസ് അത് കൗതുകത്തോടെ നോക്കി നിൽപ്പുണ്ട് . എന്റെ ഊഴം കഴിഞ്ഞതും പൊന്നൂസ് പതിവുപോലെ എനിക്ക് തിരിച്ചും ഉമ്മ നൽകി . അവളുടെ കുഞ്ഞി ചുണ്ടുകൾ എന്റെ ചുണ്ടിൽ പയ്യെ അമർന്നു . മഞ്ജുസ് അതുകണ്ടു ചിരിക്കുന്നുണ്ട് . "ഇനി ഇവിടെ " ഞാൻ എന്റെ നെറ്റി തൊട്ടു കാണിച്ചു . അതോടെ പെണ്ണ് അവിടേം ഉമ്മവെച്ചു . "ഹ്മ്മ്...മ്മ മ്മ മ്മ ...." എന്തൊക്കെയോ ചിണുങ്ങി പറഞ്ഞുകൊണ്ട് അവളെന്റെ നെറ്റിയിലും കവിളിലും ഒക്കെ മാറി മാറി ഉമ്മവെച്ചു . അന്നത്തെ ദിവസം അങ്ങനെ മഞ്ജുസിനേറ്റ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി . പിറ്റേന്ന് രാവിലെ ഞാൻ അവിടെ നിന്നും ഇറങ്ങി . പൊന്നൂസ് എന്റെ കൂടെ വരാൻ വാശി പിടിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല . മഞ്ജുസിന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ പിള്ളേരെ ഇങ്ങനെ ഒരുമിച്ചു കിട്ടുന്നത് വല്ലപ്പോഴും ആണ് . പൊന്നൂസ് കുറച്ചു നേരം കരഞ്ഞു നോക്കിയെങ്കിലും ഞാൻ ഒടുക്കം തടിതപ്പി . മഞ്ജുസിന്റെ അച്ഛനോടും അമ്മയോടും ഒകെ യാത്ര പറഞ്ഞു പിന്നെ വരാമെന്നും പറഞ്ഞു ഞാൻ വേഗം ഇറങ്ങി.അങ്ങനെ ഉച്ചയോടെ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തി . കാർത്തി അപ്പോഴേക്കും വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു .

💬 Comments

View all comments