0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ഇരുന്നോ ..ഞാൻ നാളെ വരാ .." അത്രയും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. അപ്പോഴേക്കും പിള്ളേര് തമ്മിൽ ചെറിയ കശപിശ ആയിട്ടുണ്ട് . അപ്പൂസ് ഉണ്ടാക്കിയ ചിരട്ടയപ്പം ചിലതു ഒക്കെ പൊന്നൂസ് കാലുകൊണ്ട് ചവിട്ടി കുളമാക്കി  . അതിന്റെ ദേഷ്യത്തില് ചെറുക്കൻ മണ്ണ് വാരി പൊന്നൂസിനെ എറിഞ്ഞു . "പോ ...ഡീ " അപ്പൂസ് ദേഷ്യത്തോടെ പൊന്നൂസിനെ തുറിച്ചു നോക്കി കലിപ്പിടുന്നുണ്ട് . സാധാരണ ചെക്കൻ തൊട്ടാവാടി ആണ് . അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതൊക്കെ നശിപ്പിച്ചിട്ടല്ലേ ...ഇത്തവണ എനിക്ക് റോസ്‌മോളുടെ പക്ഷം പിടിക്കാൻ തോന്നിയില്ല .. "അയ്യോ....ഡാ അപ്പൂസേ..." ഞാൻ അതുകണ്ടു വാ പൊളിക്കുമ്പോഴേക്കും ചെക്കൻ മണ്ണ് വാരി  എറിഞ്ഞിരുന്നു . "ചാച്ചാ ....ഹ്ഹ " മണ്ണ് ദേഹത്ത് വന്നു വീണതും പെണ്ണ് ഉമ്മറത്തിരുന്ന എന്നെ നോക്കി അലറി .പിന്നെ  സ്വല്പം ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് നീങ്ങി  അവനെ ഒറ്റ തള്ള്.. "ഡീ പൊന്നു ...അവനെ വിട്.." ഞാൻ അതുകണ്ടു വേഗം ഉമ്മറത്ത് നിന്ന് മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും രണ്ടും കൂടി ഉന്തും തള്ളും ഒക്കെ ആയി .
"പോ..ഡാ ..തെണ്ടി .." എന്നൊക്കെ പറഞ്ഞു  പൊന്നു ആദിയുടെ കൈമുട്ടിനു മീതെയുള്ള ഭാഗത്തു അടിച്ചു . "ആഹ് ഹ്ഹ .." അതോടെ വേദന എടുത്ത പോലെ ഒന്ന് ചിണുങ്ങി ആദി അവളുടെ മുടി പിടിച്ചു വലിച്ചുകൊണ്ട് അവന്റെ ദേഷ്യം പ്രകടിപ്പിച്ചു .. "ആഹ്...ചാച്ചാ..ഹ്ഹ ..." അതോടെ പൊന്നൂസും ഉറക്കെ അലറി..അപ്പോഴേക്കും ഞാനവിടെ എത്തി രണ്ടിനേം പിടിച്ചുമാറ്റി . "അപ്പൂസേ അപ്പൂസേ വേണ്ടടാ ...മാറ് മാറ് ..."

💬 Comments

View all comments