0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ഒരുകൈകൊണ്ട ചെക്കനെ പിടിച്ചുമാറ്റി മറുകൈകൊണ്ടു  ഞാൻ പൊന്നൂസിനെ ചേർത്തുപിടിച്ചു നിലത്തു മുട്ടുകുത്തിയിരുന്നു . "എന്താടാ അപ്പൂസേ ..?" ഞാൻ അവനെ നോക്കി ചിരിച്ചു . ചെക്കന് അപ്പോഴും ദേഷ്യം തീരാത്ത പോലെ പൊന്നൂസിനെ നോക്കി ചീറ്റുന്നുണ്ട് . "പോടാ ..." അതുകൊണ്ടെന്നോണം പൊന്നു അവനെ അടയ്ക്കാനായി കയ്യോങ്ങി..പക്ഷെ അവളുടെ കൈ  പിടിച്ചുവച്ചു ഞാൻ പെണ്ണിനെ ഒന്ന് കടുപ്പിച്ചു നോക്കി . അവള് പക്ഷെ അതിലും പേടിക്കാതെ എന്നെയും തുറിച്ചു നോക്കി . "നാൻ അല്ല അച്ച ..ഇതാ  ..." എന്റെ ചോദ്യം കേട്ട് ആദി ഉറക്കെ പറഞ്ഞു പൊന്നൂസിനെ ചൂണ്ടി . "ആഹ്...മനസിലായി ..നീ കളിച്ചോ .." ഞാൻ അത് സമ്മതിച്ചുകൊണ്ട് ചിരിച്ചു . പിന്നെ പൊന്നൂസിനെ  അവിടെ നിന്നും പിടിച്ചു വലിച്ചു എന്നോടൊപ്പം ഉമ്മറത്തേക്ക് കയറ്റി  . "വിട് .." അതിനിടയിലും  അവള് കിടന്നു കുതറുന്നുണ്ട് . "നിനക്കെന്തിന്റെ കേടാടി പെണ്ണെ ...തല്ല് കൂടരുതെന്നു  പറഞ്ഞിട്ടില്ലേ " ഉമ്മറത്തേക്ക് കയറുന്ന സ്റ്റെപ്പിലൊന്നിൽ പൊന്നൂസിനെ പിടിച്ചിരുത്തികൊണ്ട് ഞാൻ കണ്ണുരുട്ടി . പക്ഷെ അവള് അപ്പോഴും മുറ്റത്തു ചിരട്ട കൊണ്ട് അപ്പം ചുടുന്ന ആദിയെ ആണ് ശ്രദ്ധിക്കുന്നത് . "അവിടെ അല്ല..ഇവിടെ .." പൊന്നൂസിന്റെ കവിളിൽ എന്റെ ഇടം കൈകൊണ്ട് പയ്യെ കുത്തിപ്പിടിച്ചു ഞാൻ എന്റെ നേരെ പിടിച്ചു . പെണ്ണിന്റെ കയ്യിലും കാലിലും  ഒക്കെ മണ്ണാണ് ! ആദി മണ്ണ്  വാരി എറിഞ്ഞതുകൊണ്ട് തലയിലും മുടിയിലും ഒക്കെ കുറേശെ മൺതരികൾ കിടപ്പുണ്ട് . "അതിനെ എന്താ ചീത്ത പയ്യാത്തെ.." എന്റെ കൈതട്ടികൊണ്ട് പൊന്നു ചൂടായി..അപ്പൂസിനെ ഞാൻ ഒന്നും

💬 Comments

View all comments