0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

വെച്ച് ഇടം കൈകൊണ്ട് കത്തിച്ചു . അഞ്ജു അതൊക്കെ ശ്രദ്ധയോടെ നോക്കി ഇരിപ്പുണ്ട് .

"ഒന്ന് പോടാ....ഏട്ടൻ ഒകെ ഡീസന്റ് ആണ് ..നിന്നെപ്പോലെ അല്ല ..പിന്നെ ഒരു പൊടിക്ക് മഞ്ജു ചേച്ചിയെ പേടിയും ഉണ്ട് ..ഊതിക്കും "
അഞ്ജു ഒന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുമ്പോഴേക്കും കാർത്തി പുക സ്റ്റൈലിൽ ഊതി വിട്ടു .

"ഹ ഹ അത് അറിയാം ..."
കാർത്തി അതുകേട്ടു ചിരിച്ചു .

"അങ്ങനെ ചിരിക്കാൻ മാത്രം ഒന്നും ഇല്ല ..രണ്ടും കിടു അല്ലെ ?
അവരുടെ ഗിവ് ആൻഡ് ടേക്ക് ഒകെ എന്ത് രസാ...ഞാൻ ഇടക്കു വെറുതെ ഇരുന്നു ഇങ്ങനെ നോക്കും അവര് തമ്മിലുള്ള ഇന്റെറാക്ഷൻ ഒക്കെ ..."
അഞ്ജു ഒരു പൊടിക്ക് എന്നെയും മഞ്ജുസിനെയും പൊക്കിക്കൊണ്ട് സംസാരിച്ചു .

"ഹ്മ്മ്..ഞാനും ശ്രദ്ധിച്ചിട്ടിട്ടുണ്ട് ..പിന്നെ കണ്ടാലും പറയില്ല രണ്ടും കപ്പിൾസ് ആണെന്ന് ....ചേച്ചി നല്ല യങ് ആണ് "
കാർത്തി ചിരിയോടെ പറഞ്ഞു പുക എടുത്തു ..സ്വല്പ നേരം അവർക്കിടയിൽ ഒരു നിശബ്ദതയും അവിചാരിതമായി കടന്നു വന്നു .

"നീ ഇനി എന്താ പരിപാടി ?"
പെട്ടെന്ന് സിഗരറ്റ് മതിയാക്കി അത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കാർത്തി തിരക്കി.

"ഹ്മ്മ്...അങ്ങനെ പ്രേത്യകിച് ഒന്നും ഇല്ല...കോഴ്സ് കഴിഞ്ഞാൽ വല്ല ജോലിക്കും നോക്കണം ...അതിന്റെ എടേലു കെട്ടിച്ചു വിടുമോ എന്ന പേടി .."
അഞ്ജു ആരോടെന്നില്ലാതെപറഞ്ഞു കാർത്തിയെ നോക്കി .

"അതിനു നിനക്ക് പ്രൊപ്പോസൽ ഒകെ വരുന്നുണ്ടോ ?"
കാർത്തി അതുകേട്ടു സംശയത്തോടെ തിരക്കി ..

"പിന്നെ വരാതെ .."
അഞ്ജു പയ്യെ പറഞ്ഞു ചിരിച്ചു ..

💬 Comments

View all comments