0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

"ഹ്മ്മ്...എന്നിട്ട് വല്ലോം സെറ്റ് ആയോ ?"
കാർത്തി തെല്ലൊരു ആകാംക്ഷയോടെ തിരക്കി ..

"ഏയ് ...വരുന്നവർക്ക് എന്നെക്കൂടി പിടിക്കണ്ടേ ..."
അഞ്ജു ഒരു തമാശ പോലെ പറഞ്ഞു ചിരിച്ചു ..

"ഹി ഹി ..നിനക്ക് അതിനെന്താ ഒരു കുറവ് ...കൊറച്ചു അഹങ്കാരം ഉണ്ടെന്നല്ലേ ഉള്ളു .."
കാർത്തി അതുകേട്ടു ചിരിച്ചു ...

"പോടാ ..."
അതുകേട്ടതും അഞ്ജു ഒന്ന് മുഖം വക്രിച്ചു ..

"പിന്നെ ...ഞാൻ ഒരു കാര്യം പറയട്ടെ ...."
പെട്ടെന്ന് ഒരു മുഖവുരയോടെ കാർത്തി വിഷയത്തിലേക്ക് വന്നു ...

"ഹ്മ്മ്മ് ?"
അവന്റെ പതിവില്ലാത്ത പരുങ്ങല് കണ്ടു അഞ്ജുവും അവനെ ചോദ്യ ഭാവത്തിൽ നോക്കി .

"നീ ചൂടാവരുത് ..."
കാർത്തി കൈകൾ മാറിൽ പിണച്ചുകെട്ടികൊണ്ട് ഒരു മുൻ‌കൂർ ജാമ്യം എടുത്തു ..

"കാര്യം പറയെടാ ...ഇതെന്താ ഇപ്പൊ ഇത്ര സ്റ്റാർട്ടിങ് ട്രബിൾ ...?"
അവന്റെ മുഖവുര കണ്ടു അഞ്ജു അസ്വസ്ഥത പ്രകടിപ്പിച്ചു .

"അതിപ്പോ ...അങ്ങനത്തെ കാര്യം ആവുമ്പൊ ..."
കാർത്തി അഞ്ജുവിനെ തന്നെ ശ്രദ്ധാപൂർവം നോക്കി ..അവളുടെ കണ്ണുകളിൽ തവന്റെ നോട്ടം ഉണ്ടാക്കിയതും കാർത്തി പെട്ടെന്ന് മുഖം വെട്ടിച്ചു ..

"മനസിലായില്ല ...."
ചെറിയ ഡൗട്ട് തോന്നിയെങ്കിലും അഞ്ജു അത് പുറമെ ഭാവിച്ചില്ല .

"നിനക്കെന്നെ ഇഷ്ടാണോ ?"
ഒറ്റ ശ്വാസത്തിൽ അഞ്ജുവിനെ നോക്കാതെ തന്നെ കാർത്തി രണ്ടും കൽപ്പിച്ചു അങ്ങ് ചോദിച്ചു . പെട്ടെന്നുള്ള ചോദ്യം ആയതുകൊണ്ട് തന്നെ അഞ്ജു ഒന്ന് ഞെട്ടി ..പിന്നെ വിശ്വാസം വരാതെ കാർത്തിയെ തന്നെ ഉറ്റുനോക്കി ..

"എന്തോന്ന് ?"
കേട്ടത് ശരിയാണോ എന്നറിയാൻ

💬 Comments

View all comments