0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

അഞ്ജു ഒന്നുടെ തിരക്കി ..

"നിനക്കെന്താ ചെവിയും കേട്ടൂടെ ...എടി നിനക്കെന്നെ ഇഷ്ടമാണോ എന്ന് ?"
കാർത്തി ഇത്തവണ നാണക്കേടൊക്കെ മറന്നു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു .

"ഇഷ്ടം ഉള്ളോണ്ടല്ലേ നിന്റെ കൂടെ ഞാൻ ഇങ്ങനെ വന്നിരിക്കുന്നത് ..."
അവനെ നോക്കികൊണ്ട് തന്നെ അഞ്ജു മറുപടി നൽകി ..

"അങ്ങനത്തെ ഇഷ്ടം അല്ല ..ഐ മീൻ ..ലവ് ആയിട്ട് വല്ലോം ...."
കാർത്തി ധൈര്യം സംഭരിച്ചുകൊണ്ട് പയ്യെ ചോദിച്ചു ...ഇത്തവണ അഞ്ജുവും ഒന്ന് അമ്പരന്നു ..അതുകൊണ്ട് തന്നെ അവൾക്കു ഒന്നും പറയാൻ കഴിഞ്ഞില്ല ..

"എടി , എനിക്ക് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് ...നിന്റെ അഭിപ്രായം എന്താ ?"
കാർത്തി ടെൻഷൻ ഒകെ മറന്നു ചിരിയോടെ തന്നെ ചോദിച്ചു . പക്ഷെ അഞ്ജു അത് അവന്റെ പ്ളേ ആണോ എന്ന മട്ടിൽ അടിമുടി ഒന്ന് നോക്കി ..

"പോടാ...ചുമ്മാ തമാശ പറയല്ലേ ..."
കാർത്തിയുടെ ചോദ്യം കേട്ട് അഞ്ജു സ്വല്പം ഗൗരവം നടിച്ചു ,

"തമാശ ഒന്നും അല്ല ...ആണെങ്കിൽ ഞാൻ ഇത്രേം വളഞ്ഞു മൂക്ക് പിടിക്കോ ?
എനിക്ക് ശരിക്കും നിന്നെ ഇഷ്ടാ ....നിനക്കു അത് ഇത്രേം കാലം ആയിട്ട് മനസിലായില്ലേ ?"
കാർത്തി സംശയത്തോടെ അവളെ നോക്കി പുരികം ഇളക്കി . അഞ്ജു പക്ഷെ അതിനു ഒന്നും മിണ്ടാതെ ചുറ്റും ഒന്ന് നോക്കികൊണ്ട് മുടി മാടിയൊതുക്കി ...പെട്ടെന്ന് അവളുടെ ധൈര്യം ഒകെ ചോർന്നു പോയ പോലെ അവള് ശരിക്കു ഒരു പെണ്ണായി ..ഒന്നും മിണ്ടാതെ ഇരുന്ന അഞ്ജുവിന്റെ ഇടതു കൈത്തണ്ടയിലേക്ക് സ്വന്തം കൈവെള്ള

💬 Comments

View all comments