Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
അമർത്തികൊണ്ട് കാർത്തി ഒരു പടികൂടി കടന്നു ..അഞ്ജു അതോടു എതിർക്കാനും പോയില്ല..
"ശരിക്കും ...ഇഷ്ടാണ് ...പറ്റിക്കാൻ ഒന്നും അല്ല ..."
അവൻ ശബ്ദം താഴ്ത്തി ഒന്നുടെ അത് ശരിവെച്ചു പറഞ്ഞു , പിന്നെ അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഒന്ന് പാളിനോക്കി ..അവളാകെ ത്രിശങ്കുവിലാണ് !
"നീ എന്തൊക്കെയാ പറയണേ കാർത്തി ...."
ഉള്ളിലുള്ള ചെറിയ സന്തോഷം പുറത്തു കാണിക്കാതെ അപ്പോഴും അഞ്ജു സംശയം പ്രകടിപ്പിച്ചു ?
"പറഞ്ഞതൊക്കെ സത്യമാണ് ..നിനക്ക് താൽപര്യമില്ലെങ്കിൽ വേണ്ട ...ഞാൻ എന്റെ ഒരാഗ്രഹം പറഞ്ഞെന്നു കൂട്ടിയാൽ മതി .."
അവളുടെ കയ്യിലെ പിടുത്തം വിടുവിച്ചു കാർത്തി കണ്ണിറുക്കി .അഞ്ജു അപ്പോഴും എന്ത് പറയണം എന്നറിയാതെ കുഴങ്ങി. കാർത്തിയോട് അവൾക്ക് ഇഷ്ടക്കുറവൊന്നും ഇല്ല...പക്ഷെ ഇങ്ങനൊരു കാര്യം ഒരു പയ്യൻ മുഖത്ത് നോക്കി പറഞ്ഞപ്പോ ഉള്ള ഒരു വിമ്മിഷ്ടം ....
"നിനക്കെന്നോട് വേറെ ഒരു തരത്തിലും ഇഷ്ടം ഇല്ലേ ?"
കാർത്തി അവളുടെ നിശബ്ദത കണ്ടു ഒന്നുടെ തിരക്കി ..
അതിനും മറുപടി ഒന്നുമില്ല ..
"ഹ്മ്മ്....പറ്റില്ലെങ്കിൽ വേണ്ട ..നീ പോയി കിടന്നോ ..നമ്മള് തമ്മിൽ ഇങ്ങനെ സംസാരിച്ചിട്ടേ ഇല്ലെന്നു കൂട്ടിയാൽ മതി...പക്ഷെ ഇതിന്റെ പേരില് എന്നോട് മിണ്ടാതെയൊന്നും നടക്കരുത്.."
കാർത്തി ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ ഒന്ന് പയ്യെ തോണ്ടി ..
"ഇല്ല ...."
അതിനു അഞ്ജു പയ്യെ മറുപടി നൽകി...പിന്നെ തിണ്ണയിൽ നിന്നും ഒന്നും മിണ്ടാതെ എഴുന്നേറ്റു .
"എന്തേലും പറയെടി ..."
അവള് എഴുന്നേറ്റത് കണ്ടു കാർത്തി ഒന്ന് സ്വരം ഉയർത്തി..
"ഗുഡ് നൈറ്റ് ..."
അഞ്ജു സ്വല്പം ഗൗരവത്തിൽ പറഞ്ഞു
💬 Comments
View all comments