0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കാർത്തിയെ നോക്കി .

"ദേ ഞാൻ മോന്തക്കൊന്നു തരും ...നിന്റെ തമാശ വേണ്ട ...ഞാൻ സീരിയസ് ആണ് "
അവളുടെ മറുപടി കേട്ട് കാർത്തിയും തിണ്ണയിൽ നിന്ന് എഴുനേറ്റു .

"ശരിക്കും ?"
അവന്റെ സ്വരം ഉയർന്നത് കണ്ടു അഞ്ജു ചെറിയ പരുങ്ങലോടെ ചോദിച്ചു .

"പിന്നെ ഇത്ര നേരം പറഞ്ഞതെന്താടി ...? "
അഞ്ജുവിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് കാർത്തി അവളുടെ മുൻപിലേക്ക് വന്നു നിന്നു.

"അതിപ്പോ ...പെട്ടെന്ന് നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ..."
അഞ്ജു അതുകേട്ടു ഒന്ന് പരുങ്ങി..

"പെട്ടെന്ന് ഒന്നുമല്ല..ഇത് കാലം കുറെ ആയി ..പക്ഷെ നിനക്കിതു ഇതുവരെ മനസിലായിട്ടില്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല "
കാർത്തി ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ കയ്യിൽ കയറി പിടിച്ചു . അഞ്ജു ആ നീക്കം കണ്ടു ഒന്ന് ഞെട്ടി പിണക്കം മാറിയെങ്കിലും കാർത്തി അവളെ വിട്ടില്ല..

"നീ എന്തിനാ പേടിക്കുന്നെ ..ഞാൻ ഒന്നും ചെയ്യാനൊന്നും പോണില്ല .."
അവളെ തന്നിലേക്ക് വലിച്ചു സ്വല്പം ചേർത്ത് നിർത്തിക്കൊണ്ട് കാർത്തി ചിരിച്ചു ..

"അല്ലേൽ തന്നെ നിന്നെ ഞാൻ തൊടാത്ത പോലെ ..."
അവളുടെ പരുങ്ങല് കണ്ടു കാർത്തി ചിരിച്ചു ..

"പ്ലീസ് കാർത്തി..നമുക്ക് നാളെ സംസാരിക്കാം ..."
പെട്ടെന്ന് ആ രംഗം അവസാനിച്ചു കിട്ടാൻ വേണ്ടി അഞ്ജു ഒന്ന് കെഞ്ചി നോക്കി ..

"എന്തിനാ നാളേക്ക് ആക്കുന്നത് ...ഇഷ്ടമല്ലെങ്കിൽ അത് പറ...ഞാൻ ഇനി ശല്യം ചെയ്യില്ല .."
കാർത്തി അവളെ നോക്കി പുരികങ്ങൾ പയ്യെ ഇളക്കി .

"സത്യം പറയെടി.. നിനക്കും ചെറിയ ഒരു

💬 Comments

View all comments