Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
ഫോട്ടോ ഷൂട്ടിനിടെ മഞ്ജുസിന്റെ നെറ്റിയിൽ ഉമ്മകൊടുക്കണം എന്നൊക്കെ പെട്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് ചമ്മലായി .മഞ്ജുസിന്റെ കസിൻസ് ആണ് അങ്ങനെ ഒരു ഫോട്ടോ ആൽബത്തിൽ വേണമെന്ന് നിർബന്ധം പിടിച്ചത്.
"കവിൻ..ഒന്ന് കൊടുക്കൂ...നാണിക്കാൻ എന്താ ഉള്ളത്..."
വീഡിയോ ഗ്രാഫർ നിർദേശങ്ങൾ മുന്നോട്ടു വെച്ചു .
അതെല്ലാം മഞ്ജുസിന്റെ കസിൻസ് ആയ പെണ്ണുങ്ങൾ നോക്കി കാണുന്നതുകൊണ്ട് എന്റെ ഓപ്പൺ ആയി ഉമ്മ വെക്കാൻ ചമ്മൽ ആയി .അല്ലെങ്കിൽ അവളെ ഞാൻ ഉമ്മവെച്ചു കൊന്നേനെ .
മഞ്ജുസ് എന്റെ പരവേശം കണ്ടു ചിരിയോടെ എന്റെ തോളിൽ ഉരുമ്മി .
"എന്താടാ ഫ്യൂസ് പോയ പോലെ .." അവൾ ചിരിയോടെ എന്റെ കാതിൽ പറഞ്ഞു..
"ഹാ..അവിടെ എന്താ സ്വകാര്യം ..കവിൻ..പെട്ടെന്ന് സമയം പോവുകയാണ് " മഞ്ജുസിന്റെ കസിന്സില് ഒരു പെണ്ണ് എന്നോടായി വിളിച്ചു പറഞ്ഞു ചിരിച്ചു .
ഞാൻ അവരെ നോക്കി പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .
"കവി...ഡാ...പെട്ടെന്ന് ..എനിക്ക് ദേഷ്യം വരാനുണ്ട് ട്ടോ.." മഞ്ജുസ് ആഭരണമൊക്കെ നേരെയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു..
"എനിക്ക് പറ്റില്ല...എനിക്ക് ചമ്മലാ " ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു . അപ്പോഴേക്കും പൂമാലയും ബൊക്കയുമൊക്കെ ഞങ്ങൾ അഴിച്ചു മാറ്റിയിരുന്നു .
"ഓക്കേ..നിങ്ങളെടുത്തോ..ആരേലും ഒരാള് വെച്ചാ പോരെ " മഞ്ജുസ് ഞാൻ മടിച്ചു നിക്കുന്നത് കണ്ടു ഫോട്ടോഗ്രാഫറോട് തിരക്കി..
അവർ ധാരാളം മതിയെന്ന നിലക്ക് തലയാട്ടി പറഞ്ഞു..ഞാൻ അവളെന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഊഹിക്കും മുൻപേ തന്നെ മഞ്ജുസ് എന്റെ തോളിൽ രണ്ടു കയ്യും ഊന്നി കൊണ്ട് കാൽ സ്വല്പം നിലത്തു കുത്തി ഉയർന്നു പൊങ്ങി
💬 Comments
View all comments