0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

നല്ല ടെൻഷൻ ഉണ്ട്..ഇതൊന്നു പെട്ടെന്ന് കഴിഞ്ഞ മതി ആയിരുന്നു.." ഞാൻ വിക്കി വിക്കി പറഞ്ഞതും മഞ്ജുസ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു .പിന്നെ എന്റെ ഇടം കയ്യിൽ അമർത്തി പിടിച്ചു ..ഒരു ധൈര്യം പകർന്നു തരാൻ വേണ്ടി .

അപ്പോഴേക്കും ചടങ്ങുകൾ തുടങ്ങി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.താലികെട്ടും മാലകൾ പരസ്പരം അണിയിക്കുന്നതും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതും കതിർ മണ്ഡപത്തെ വലം വെക്കുന്നതുമെല്ലാം ക്ഷണ നേരം കൊണ്ട് കഴിഞ്ഞു . ഞാൻ യാന്ത്രികമായി എല്ലാം ചെയ്തെന്നു പറയുന്നതായിരുന്ന ശരി . മഞ്ജുസ് കൂടെ ഉണ്ടെന്നുള്ള ഒറ്റ ധൈര്യത്തിൽ എല്ലാം ചെയ്തു . കൈ വിറച്ചുകൊണ്ട് താലി ചാർത്തിയ എന്നെ എല്ലാവരും നോക്കി ചിരിച്ചു.

മഞ്ജുസിന്റെ മുടി നീക്കി അഞ്ജു ആണ് അത് ശരിക്കു കെട്ടിയത് .ഞാൻ ഒരു വട്ടം ജസ്റ്റ് ട്രൈ ചെയ്തു...ബാക്കി അവൾ ആണ് ശരിയാക്കിയത് ..ഒടുക്കം മഞ്ജുസിന്റെ കൈപിടിച്ച് മൂന്നു വട്ടം മണ്ഡപത്തെ വലം വെച്ചതോടെ ഏറെക്കുറെ ചടങ്ങുകൾക്ക് അവസാനം ആയി ...മഞ്ജുസിന്റെ അച്ഛൻ ആണ് അവളുടെ കൈത്തലം എടുത്തു എന്റെ കൈയിൽ ചേർത്ത് വെച്ചത് .ആ സമയം മഞ്ജുസിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം ഞാൻ പിന്നെ ഇത് വരെ കണ്ടിട്ടില്ല .

പിന്നെ ഫോട്ടോ സെഷൻ ആയിരുന്നു...പ്രിയപ്പെട്ടവർക്ക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം ഞങ്ങൾ ഏറെനേരം ഫോട്ടോ എടുക്കാൻ വേണ്ടി നിന്നുകൊടുത്തു..പിന്നെ ഞങ്ങളെ ഒറ്റയ്ക്ക് പിടിച്ചു നിർത്തി പല പോസിൽ അവർ ഫോട്ടോ എടുത്തു.അപ്പോഴേക്കും ഹാളിൽ ഉണ്ടായിരുന്ന മുക്കാൽ ഭാഗം ആളുകളും ഭക്ഷണം കഴിക്കാനായി പോയിരുന്നു..ഞങ്ങൾക്ക് ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞിട് വേണം കഴിക്കാൻ പോകാൻ .

💬 Comments

View all comments