0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

..

"പോടാ....പട്ടി .നിനക്കു ഞാൻ വെച്ചിട്ടുണ്ട് .." മഞ്ജുസ് എന്റെ കയ്യിൽ നുള്ളി കണ്ണുരുട്ടി..

"ഓ പിന്നെ...." ഞാനവളെ നോക്കി ചിരിച്ചു..

"പോടാ..നീ എന്നോട് മിണ്ടണ്ട.." അവൾ ദേഷ്യത്തോടെ എന്റെ അടുത്തുന്നു മാറി നിന്നു . പിന്നെ ആശ്വസിപ്പിക്കാൻ ഞാൻ അടുത്തേക്ക് പോണം .

"മഞ്ജുസെ ...സോറി...ഞാൻ ഇനി ശ്രദ്ധിക്കാം..എനിക്ക് അവരെ ഒകെ അറിയാതോണ്ടല്ലേ " ഞാൻ അവളുടെ കയ്യിൽ തോണ്ടി പറയും.. അലങ്കരിച്ച സ്റ്റേജിലെ സിംഹാസനത്തിൽ ഇരുന്നു ബോറടിക്കുമ്പോഴുള്ള എണീറ്റ് നടത്തത്തിൽ ആണ് ഈ കാര്യങ്ങളൊക്കെഅരങ്ങേറുക ..

വീണ്ടും ആരേലും വന്നൽ ഞങ്ങൾ ചിരിച്ചു കളിച്ചു നിക്കും ..അവരെ ബോധിപ്പിക്കണമല്ലോ !എല്ലാം കഴിഞ്ഞപ്പോഴേക്കും നിന്നും ഇരുന്നുമൊക്കെ ഞങ്ങൾ നന്നേ ക്ഷീണിച്ചിരുന്നു. പിന്നെ രണ്ടു ദിവസത്തെ ഉറക്ക ചടവും ഉണ്ട് . എല്ലാം കഴിഞ്ഞു ഒരു ഭാഗത്തു സൈഡ് ആയാൽ മതി എന്ന് അവസ്ഥയിലായിരുന്നു ഞാനും മഞ്ജുസും .

എട്ടുമണി കഴിഞ്ഞതോടെ ഏറെക്കുറെ എല്ലാം അവസാനിച്ചു . അടുത്ത വേണ്ടപ്പെട്ട ബന്ധുക്കൾ ഒഴികെയുള്ളവരൊക്കെ മടങ്ങി തുടങ്ങി . ഞാൻ ഞങ്ങൾക്കായി പറഞ്ഞു വെച്ചിരുന്ന റൂമിൽ കയറി എന്റെ ഡ്രസ്സ് ഒകെ അഴിച്ചിട്ട് ഒരു സാധാരണ ഡബിൾ മുണ്ടും ഷർട്ടും ബാഗിൽ നിന്നു എടുത്തുടുത്തുകൊണ്ട് തിരികെ ഉമ്മറത്ത് വന്നിരുന്നു .

മഞ്ജു കസിൻ സിസ്റ്റേഴ്‌സുമായി സൊറ പറഞ്ഞു അകത്തു ഹാളിൽ ഇരിപ്പുണ്ട് . അവളുടെ അച്ഛനുമായും ഇളയച്ഛന്മാരുമായും മാമന്മാരുമൊക്കെ ആയും ഞാൻ സംസാരിച്ചു കുറച്ചു നേരം ഉമ്മറത്തിരുന്നു .ഭക്ഷണം ഒകെ എല്ലാവരും റീസെപ്‌ഷനിൽ വെച്ചു തന്നെ കഴിച്ചതാണ് . അതുകൊണ്ട് ഇനി അതിനു വേണ്ടി കാത്തിരിക്കേണ്ട .

ഒടുക്കം

💬 Comments

View all comments