Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
ചുമ്മാ പുറത്തൊക്കെ ഒന്ന് കറങ്ങി . പിന്നെ വൈകീട്ട് മുത്തശ്ശിയുമായി അടുത്തുള്ള ക്ഷേത്രത്തിൽ പോയി തൊഴുതു .
എന്റെ തമാശകളും കുട്ടികളിയും ഒകെ മുത്തശിക്ക് ഇശ്ശി പിടിച്ചിരിക്കുണു!
"ഇയാളെ എന്താ വീട്ടിൽ വിളിക്യാ ?" അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്നതിനിടെ മുത്തശ്ശി എന്നോടായി തിരക്കി
മഞ്ജുസും ഒപ്പമുണ്ട് . സെറ്റ് സാരിയാണ് മുത്തശ്ശിയുടെ വേഷം . മഞ്ജുസ് നോർമൽ ആയിട്ടുള്ള ഒരു ചുരിദാർ ആണ് . ഞാൻ മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളു..ഷർട്ട് ബട്ടൻസ് അഴിച്ചു ഒരു തോളിൽ തൂക്കിയിട്ടിട്ടുണ്ട് .
"വീട്ടില് കണ്ണൻ എന്ന വിളിക്യാ...എന്താ മുത്തശ്ശി ?" ഞാൻ ചിരിയോടെ തിരക്കി..
"ഏയ് ഒന്നൂല്യ..വെറുതെ..ഇപ്പൊ ഉള്ള പേരിനേക്കാളും സുഖം അതന്ന്യാ" മുത്തശ്ശി ചിരിയോടെ പറഞ്ഞു..
"ഭഗവാന്റെ പേരല്ലേ ..കണ്ണൻ .." മുത്തശ്ശി ഒരാത്മഗതം പറഞ്ഞു .
"ആഹ്...സ്വഭാവവും ഇടക്കൊക്കെ ഭഗവാന്റെ പോലെ തന്നെയാ " മുത്തശ്ശി എന്നെ പുകഴ്ത്തുന്നത് കണ്ടു ഇഷ്ടപെടാത്ത പോലെ മഞ്ജു ഇടക്ക് കയറി പറഞ്ഞു .എന്റെ പഴയ ഉടായിപ്പ് സ്വഭാവം വെച്ചു ആണ് മഞ്ജുസ് പറഞ്ഞതെന്ന് എനിക്ക് വ്യക്തം !
ഞാനത് കെട്ട് അവളെ തുറിച്ചു നോക്കി..പക്ഷെ മുത്തശ്ശി അത് നല്ല രീതിയിലാണ് എടുത്തത്..അതോടെ മഞ്ജുസ് ചമ്മിപ്പോയി.
"ആഹ്..കണ്ണനാവുമ്പോ കുറച്ചു കുറുമ്പൊക്കെ കാണും...നീ വേണം ഒക്കെ ശരിയാക്കാൻ " മുത്തശ്ശി പെട്ടെന്ന് മഞ്ജുസിനോടായി പറഞ്ഞപ്പോൾ എനിക്കാശ്വാസം ആയി..
"ആഹ്..അതെ അതെ..അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി ..അതിനു ബോധം വരട്ടെ..." ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു..
"പോടാ.." അവൾ ശബ്ദം പുറത്തു വരാതെ എന്നെ നോക്കി പറഞ്ഞു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു.
💬 Comments
View all comments