Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവനെ നോക്കി.
"എന്ന പിന്നെ നിനക്കു വല്ല രജിസ്റ്റർ മാര്യേജ് ഉം പണ്ടാരമടക്കിയാൽ പോരായിരുന്നോ ?" ശ്യാം പെട്ടെന്ന് ദേഷ്യപ്പെട്ടു എണീറ്റിരുന്നു എന്നെ നോക്കി .
"അതിനു അവൾ സമ്മതിക്കണ്ടേ , അവൾക്കു ഗ്രാൻഡ് ആവണം എന്ന് പറഞ്ഞു വാശിയാ" ഞാൻ മഞ്ജുസിന്റെ കാര്യം ആലോചിച്ചു കൊണ്ട് പറഞ്ഞു ..
"ആഹ്..എന്ന നന്നായി..." ശ്യാം ചിരിയോടെ പറഞ്ഞു..
"ഡേയ്..നീ വാ..നമുക്ക് പുറത്തു പോയിട്ട് ഒരു ബിയർ അടിച്ചിട്ട് വരാം ..ഒരു ധൈര്യത്തിന്..." ഞാൻ അവനെ തോണ്ടിക്കൊണ്ട് പറഞ്ഞു..
"അതൊന്നും ഇപ്പോ നടപ്പില്ല ..ബാക്കിയുള്ളോരൊക്കെ അറിഞ്ഞാൽ മോശം ആണ് " ശ്യാം പെട്ടെന്ന് മാന്യത അഭിനയിച്ചു പറഞ്ഞു ..
മ്മ്..ഒരു കണക്കിന് ആലോചിച്ചാൽ ശരി ആണ്..തൊട്ടപ്പുറത്തെ മുറികളിൽ തന്നെ അമ്മയും അച്ഛനും അഞ്ജുവും മാമന്മാരും കുഞ്ഞാന്റിയും എല്ലാമുണ്ട് . അവരൊക്കെ അറിഞ്ഞാൽ മോശം ആണ് . നാളത്തേക്കുള്ള ഒരുക്കങ്ങളിൽ ആണ് എല്ലാവരും . ഡ്രസ്സ് ഒക്കെ എടുക്കാൻ ഞാനും മഞ്ജുസും അവരോടൊപ്പം ഉണ്ടായിരുന്നു . നല്ലൊരു സംഖ്യ പൊടിച്ചിട്ടുണ്ട് !
ഞാൻ അങ്ങനെ ടെൻഷൻ അടിച്ചിരിക്കെയാണ് മഞ്ജുസ് വിളിക്കുന്നത് . അന്നത്തെ ദിവസത്തെ അവളുടെ എത്രാമത്തെ വിളിയാണ് അതെന്നു ഞാൻ ഓർക്കുന്നു പോലും ഇല്ല ..
എന്തായാലും ഫോൺ എടുത്തു ..
"എന്താ ഇനി പുതിയ വിശേഷം ?" ഞാൻ പതിയെ ചോദിച്ചു..
"ഒന്നുമില്ല..ചുമ്മാ.." മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
"മ്മ്...എനിക്ക് നല്ല ടെൻഷൻ ഉണ്ട് മഞ്ജുസേ.." ഞാൻ മഞ്ജുസിന്റെ അടുത്ത് സ്വല്പം പരിഭ്രമത്തോടെ പറഞ്ഞു .
"എനിക്കൊട്ടുമില്ല ..." മഞ്ജുസ് ചിരിയോടെ പറഞ്ഞു
💬 Comments
View all comments