Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
.
"ആഹ്...നിനക്കു കല്യാണം കഴിച്ചു എക്സ്പീരിയൻസ് ഉള്ളതല്ലേ..അതോണ്ടാവും " ഞാൻ കിട്ടിയ ഗ്യാപ്പിൽ മഞ്ജുസിനിട്ടൊന്നു താങ്ങി..
"ഡാ നാറി..വേണ്ട ട്ടോ ..നല്ലൊരു ദിവസം ആയിട്ട് .." മഞ്ജുസ് പെട്ടെന്ന് ദേഷ്യത്തോടെ പല്ലിറുമ്മി..
"ഹി ഹി ..അവിടെ എങ്ങനൊണ്ട് ..മേക്ക്അപ് പുട്ടി ഒകെ അടിച്ചു കഴിഞ്ഞോ ?" കല്യാണത്തലേന്നത്തെ മേക്കപ്പ് മഹാമഹം ഉദ്ദേശിച്ചു ഞാൻ ചോദിച്ചു . കുറച്ചു മുൻപേ അവൾ അണിഞ്ഞൊരുങ്ങി മേക്കപ് ഇടുന്ന ഫോട്ടോസ് എനിക്ക് വാട്ട്സ് ആപ്പിൾ അയച്ചിരുന്നു .
"ആഹ്...കഴിഞ്ഞു കഴിഞ്ഞു..എന്നെ പൂതം കെട്ടിയ പോലെ ആക്കിയിട്ടുണ്ട് ." മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു ..
"ഓ..അതിലെന്താ ചിരിക്കാൻ..അല്ലേലും നീ അങ്ങനെ ഒകെ തന്നെയാ .." ഞാൻ അവളെ കളിയാക്കി..
"പോടാ പട്ടി.." മഞ്ജു ദേഷ്യത്തോടെ പറഞ്ഞെങ്കിലും പതിയെ കുലുങ്ങി ചിരിച്ചു .
"പിന്നെ ഡാ...റിസപ്‌ഷനു ഞാൻ പറഞ്ഞ ഡ്രസ്സ് തന്നെ ഇട്ട മതീട്ടോ ..നീ എടുത്തത് വേണ്ട..." മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു.
"അയ്യ..എനിക്കൊന്നും വയ്യ..അതിട്ടു നടക്കാൻ .." ഞാൻ അത് പറ്റില്ലെന്ന അർത്ഥത്തിൽ പറഞ്ഞു . ഒരു ഷെർവാണി സെറ്റ് അവൾ എടുത്തു തന്നിട്ടുണ്ട്. ഒരുമാതിരി ചുരിദാർ ഇട്ടപോലെ ആണ് അതിടുമ്പോൾ...
"പോടാ..മര്യാദക്ക് ഇട്ടോളുണ്ട്..അല്ലെങ്കി ഞാൻ കാണിച്ചു തരാം " മഞ്ജുസ് ഞാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചൂടായി..
"എനിക്ക് വയ്യ ഈ രാജാപ്പാർട്ട് കളിയ്ക്കാൻ " ഞാൻ ചിരിയോടെ പറഞ്ഞു..
"കുറച്ചു നേരത്തേക്ക് അല്ലെ..അതൊക്കെ അഡ്ജസ്റ്റ് ചെയ്യണം ." മഞ്ജുസ് കട്ടായം പറഞ്ഞു ..
"മ്മ്...നോക്കട്ടെ..." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..
"നോക്കിയാ പോരാ ..നടക്കണം "
💬 Comments
View all comments