0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

കറി കൂടെ എടുത്തൊഴിച്ചു ചപ്പാത്തി അതിൽ പൊട്ടിച്ചു നനച്ചു കഴിച്ചു .

"ദേ നിന്റെ ഈ ആർത്തിപ്പണ്ടാരം സ്വഭാവം കാണുമ്പോ മോന്തക്കൊരു കുത്തു തരാനാ തോന്നുന്നേ.." ബാക്കിയുള്ള ചപ്പാത്തി ഞാൻ അവളുടെ അടുത്തൂന്നു നീക്കിവെച്ചു സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

"ഹോ..എന്ത് സാധനം ആടാ നീ..ഞാൻ അവിടന്ന് നേരം വെളിച്ചം ആകുന്നതിനു മുൻപേ ഒന്നും കഴിക്കാതെ പോന്നതാ ..വിശന്നിട്ടു വയ്യ..അതോണ്ട് കഴിച്ചതാ.." അവൾ ചപ്പാത്തി ചവക്കുന്നതിനിടെ തന്നെ പറഞ്ഞു തലയ്ക്കു കൈകൊടുത്തിരുന്നു.

"ഓ ഓഹ്..എന്തായാലും പതുക്കെ മുണുങ്ങിക്കൊ..ചങ്കിലിരുന്നു ചാവണ്ട ശവം..' ഞാൻ പയ്യെ പറഞ്ഞു അവളുടെ നേരെ മുൻപിലായി ഓപ്പോസിറ്റ് സൈഡിൽ ഇരുന്നു .

"ഓഹ് .." അവൾ ഒഴുക്കൻ മട്ടിൽ മൂളി വീണ്ടും കഴിച്ചു .

"അല്ല എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ?" അവളുടെ വരവിന്റെ ഉദ്ദേശം അറിയാനായി ഞാൻ പയ്യെ ചോദിച്ചു .

"ഇഷ്ടമായില്ലേൽ ഞാൻ അങ്ങ് പൊയ്ക്കോളാം ." എന്റെ ചോദ്യം ഇഷ്ട്ടമാകാഞ്ഞ മഞ്ജുസ് ശബ്ദം താഴ്ത്തി പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"ആഹ്..അതെന്തായാലും വേണ്ട..ഇത്രേം വരെ കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്തു വന്നതല്ലേ..ഉച്ചക്കത്തെ ഫുഡ് കൂടെ കഴിച്ചു റസ്റ്റ് ഒകെ എടുത്തിട്ട് പതുക്കെ പോയ മതി , ഫുഡ് ആണല്ലോ നമ്മുടെ മെയിൻ .." ഞാൻ അവളെ കളിയാക്കാനായി പറഞ്ഞു എഴുനേറ്റു..

"പോടാ..." ഞാൻ താങ്ങിയതാണെന്നു മനസിലായ അവൾ ചിരിയോടെ പറഞ്ഞു വേഗം കഴിക്കാൻ തുടങ്ങി . പിന്നെ കയ്യും വിരലുമൊക്കെ നക്കി ..

"ഏഹ്..വല്യ വൃത്തിക്കാരി ആണത്രേ ..ശവം..കണ്ട തന്നെ അറപ്പാവും" അവളുടെ ഫുഡ് കഴിച്ചു കഴിഞ്ഞതിനു

💬 Comments

View all comments