Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
ശേഷമുള്ള കൈ നക്കുന്ന ഊമ്പിയ സ്വഭാവം കണ്ടു ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു .
"നീ എന്തിനാ പിന്നെ നോക്കുന്നെ..കണ്ണടച്ച് ഇരുന്നൂടെ .." എന്റെ നോട്ടം കണ്ടു അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു..പിന്നെ ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്ക് പകർത്തി അത് കുറേശെ ആയി ഊതികുടിച്ചു .
"ഓഹ് ..ഇങ്ങനെ ഡയലോഗ് അടിക്കാൻ മാത്രം അറിയാം..." ഞാൻ അവളുടെ ഊമ്പിയ സ്വഭാവം ഓർത്തു പറഞ്ഞു എഴുനേറ്റു . അതുകണ്ട മഞ്ജുസ് പയ്യെ ചിരിക്കുന്നുണ്ട്.
"പിന്നെ കാറിന്റെ കാര്യം പറഞ്ഞില്ല...അതേതാ വണ്ടി ?" അവൾ വന്നു കയറിയ പുത്തൻ കാറിന്റെ ഡീറ്റെയിൽസ് അറിയാനായി ഞാൻ തിരക്കി .
"ദാറ്റ് ഈസ് മൈൻ " മഞ്ജുസ് എന്നെ ഒന്ന് നോക്കി കണ്ണിറുക്കി പയ്യെപ്പറഞ്ഞു . പുതിയ കാറൊക്കെ വാങ്ങി വിലസി നടക്കുവാണ്, അതിന്റെ ഒരു ജാഡയും ഉണ്ട് !
"ഏഹ് ..അതെപ്പോ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"രണ്ടു മൂന്നു ദിവസം ആയി..പക്ഷെ നിനക്ക് തരാൻ ഉദ്ദേശിച്ചിട്ടില്ല " എന്റെ ഉള്ളിലിരുപ്പ് വായിച്ചെന്നൊബ്നം മഞ്ജു ചിരിയോടെ പറഞ്ഞു .
"ഓ എനിക്ക് വേണ്ടായേ ..ഇയാളൊറ്റക്ക് ഉണ്ടാക്കിക്കോ .." ഞാൻ സ്വല്പം പുച്ഛത്തോടെ പറഞ്ഞു റൂമിലേക്ക് നടന്നു . പിന്നെ ബ്രെഷും പേസ്റ്റും ടവ്വലുമൊക്കെ എടുത്തു ബാത്റൂമിനകത്തു കയറി . പത്തു പതിനഞ്ചു മിനിറ്റിനകം ഞാൻ എല്ലാം കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ മഞ്ജു കട്ടിലിൽ മലർന്നു കിടപ്പാണ് .
വരുമ്പോൾ ഇട്ടിരുന്ന ചുരിദാറും പാന്റുമൊക്കെ അഴിച്ചു റൂമിൽ കിടന്നിരുന്ന ഒരു കസേരയിൽ ഇട്ടിട്ടുണ്ട് . എന്റെ ഒരു ചുവന്ന ടി-ഷർട്ടും കറുത്ത
💬 Comments
View all comments