0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

!

"ഹലോ നിന്റെ...നീ എന്താടാ പട്ടി എന്നെ ഒന്ന് വിളിക്കാത്തെ..നിനക്കെന്നെ വേണ്ടേ തെണ്ടി ?" ഒരു സെക്കൻഡ് ഒന്നും മിണ്ടാതെ നിന്ന മഞ്ജു പെട്ടെന്ന് പൊട്ടിത്തെറിച്ചു .ഞാനാ ചീറ്റികൊണ്ടുള്ള സംസാരം കേട്ട് ഒരു നിമിഷം പയ്യെ ചിരിച്ചു..

"ഹ ഹ ..നല്ല ചൂടിൽ ആണല്ലോ എന്റെ മിസ്സ്.." ഞാൻ ചിരിയോടെ പറഞ്ഞു ..

"ഞാൻ ചോദിച്ചതിന് മറുപടി പറ..കൂടുതൽ ഇങ്ങോട്ടു ഉണ്ടാക്കേണ്ട..അവന്റെ ഒരു ഒലിപ്പിക്കൽ " മഞ്ജു കലിപ്പ് മോഡിൽ ഡയലോഗ് അടിച്ചു തുടങ്ങി..

"ഓ..പിന്നെ ..ഞാൻ അന്ന് തന്നെ വിളിച്ചിരുന്നല്ലോ ..നീ എടുക്കാഞ്ഞിട്ടല്ലേ " ഞാൻ വളരെ നിഷ്ക്കളങ്കമായി പറഞ്ഞു .

"അത് കഴിഞ്ഞിട്ടോ? നീ പിന്നെ എപ്പോഴാ വിളിച്ചേ ?" മഞ്ജു ദേഷ്യത്തോടെ ചോദിച്ചു .

"അങ്ങനെ എന്നും വിളിക്കാൻ ഒന്നും എന്നെകൊണ്ട് പറ്റില്ല..നീയല്ലേ പറഞ്ഞെ ജോലിയിൽ ശ്രദ്ധിക്കണം , അങ്ങനെ ആവണം ഇങ്ങനെ ചെയ്യണം എന്നൊക്കെ ..സോ .." ഞാൻ പയ്യെ പറഞ്ഞു നിർത്തി..

"ഓഹോ..ഞഞ്ഞായി..ദേ കവി നീ ചുമ്മാ ഓവർ സ്മാർട്ട് ആവല്ലേ..നിനക്കെന്താ ചെക്കാ ഇത്ര പിടിവാശി.." എം,അഞ്ചുസ് സ്വല്പം നീരസത്തോടെ ചോദിച്ചു .

"ഒരു വാശിയും ഇല്ല..ഇനി വേണേൽ ഒന്ന് വീതം മൂന്നു നേരം മഞ്ജുസിനെ വിളിച്ചോളാം..എന്താ പോരെ ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"വിളിയുടെ കാര്യം അല്ല..നീ ഈ ആഴ്ച വരുന്നുണ്ടോ ? എനിക്കതറിഞ്ഞാൽ മതി " മഞ്ജുസ് ദേഷ്യത്തോടെ ചോദിച്ചു .

"അതിപ്പോ ..വാക്കു വാക്കായിരിക്കണ്ടേ ..അങ്ങനെ നോക്കിയാ.." ഞാൻ ചിരിയോടെ പറഞ്ഞു നിർത്തി..

"അപ്പൊ വരുന്നില്ല ല്ലേ ? " അവൾ ഗൗരാസവത്തിൽ ചോദിച്ചു

💬 Comments

View all comments