Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
നോക്കികൊണ്ട് പറഞ്ഞു .
"ഹാഹ് ചൂടാവല്ലേ മോളെ ..നിനക്കെന്താ ഇപ്പൊ ഒരിളക്കം..കല്യാണത്തിന് മുൻപ് ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ..?" ഞാൻ സംശയത്തോടെ ചോദിച്ചു .
"ആഹ് ഇപ്പൊ ഇച്ചിരി ഇളക്കം ഉണ്ട് എന്ന് തന്നെ വെച്ചോ ..കവി ഞാൻ സീരിയസ് ആണ് , തമാശ കള" അവൾ കണ്ണുരുട്ടി എന്നെ പേടിപ്പിച്ചു .
"ഞാനും സീരിയസ് ആണ് ..പറ്റൂലെന്നു പറഞ്ഞാൽ പറ്റൂല " ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .
"ഓഹ്ഹ്..." എന്റെ സംസാരം കേട്ട് അവൾ വിടർത്തിയിട്ട മുടി കൈകൊണ്ട് മാന്തി ദേഷ്യത്തോടെ മുരണ്ടു . ഞാനതു കണ്ടു ചിരിയോടെ അവളെ നോക്കി ..
"എന്ന അവിടെ ഇരുന്നോ..ഞാനും വരുമെന്ന് വിചാരിക്കണ്ട .." എന്റെ ചിരി കണ്ടു ദേഷ്യപ്പെട്ടു അവൾ തിടുക്കത്തിൽ ഫോൺ കട്ടാക്കി .
പാവം തോന്നിയെങ്കിലും ഞാൻ തിരിച്ചു വിളിക്കാൻ ഒന്നും നിന്നില്ല. അവൾക്കിപ്പോ ഒറ്റപെടലൊന്നും ഉണ്ടാകില്ല..അവിടെ അമ്മയുണ്ട് , അഞ്ജുവുണ്ട് സോ അത്ര പേടിക്കാൻ ഒന്നുമില്ല.ചെറിയ സൗന്ദര്യ പിണക്കം മാത്രേ കൂടിപ്പോയാൽ ഉണ്ടാവൂ !
അതൊക്കെ ആലോചിച്ചു ഞാൻ അന്നേ ദിവസം നേരത്തെ കിടന്നു . പിറ്റേന്നാണ് മഞ്ജുസിന്റെ മാസ് എൻട്രി ! ഞാൻ സത്യം പറഞ്ഞാൽ അത് പ്രതീക്ഷിച്ചിരുന്നതല്ല . ഇവളിതെപ്പോ അവിടന്ന് പോന്നു എന്ന് പോലും എനിക്ക് സംശയം തോന്നി..!!
പിറ്റേന്ന് രാവിലെ സ്വല്പം വൈകിയാണ് ഞാൻ എഴുന്നേറ്റത് . ശനിയാഴ്ച ആയതുകൊണ്ട് ലീവ് ആണ് . ഓഫീസിനു അവധി ഇല്ലെങ്കിലും ശനിയും ഞായറും ഞാൻ ലീവ് എടുക്കും ! അതുകൊണ്ട് തന്നെയാണ് മഞ്ജുസ് വീക്കെൻഡ് ആയാൽ അങ്ങോട്ട് ചെല്ലാൻ പറയുന്നത് !
💬 Comments
View all comments