Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]
ഞാൻ എഴുന്നേൽക്കുമ്പോഴേക്കും പവിഴം എല്ലാം ഒരുക്കിവെച്ചു പോയിക്കഴിഞ്ഞിരുന്നു . ലീവ് ആയതുകൊണ്ട് ഉച്ചക്കുള്ളത് ഞാൻ തന്നെ ഉണ്ടാക്കി കഴിക്കുന്നതാണ് പതിവ് . അല്ലെങ്കിൽ പുറത്തുപോയി കഴിക്കും .
എഴുനേറ്റു റൂമിനു പുറത്തുള്ള മുൻവശത്തെ പൂമുഖ ഭാഗത്തെ ചാര് കസേരയിൽ ചെന്നിരുന്നു പത്രവും വായിച്ചിരിക്കെ ആണ് ഒരു പുത്തൻ വോക്സ്വാഗൻ കാർ സാമാന്യം നല്ല സ്പീഡിൽ ഗസ്റ്റ് ഹൌസിന്റെ കോമ്പൗണ്ടിലേക്ക് തുറന്നിട്ട ഗേറ്റിലൂടെ ചീറിപ്പാഞ്ഞു വന്നത്..
ഒരു ടി-ഷർട്ടും ഷോർട്സും മാത്രമിട്ട് ഉമ്മറത്തിരുന്ന ഞാൻ അതെത്തി നോക്കി . ഗേറ്റിനു സമീപത്തു സെകുരിറ്റി ഉണ്ട്. കാർ അവിടെ നിന്നതും അയാൾ ഗേറ്റ് തുറക്കുന്നതുമൊക്കെ ഞാൻ ദൂരത്തു നിന്നു തന്നെ കാണുന്നുണ്ട് .
"ശെടാ ..ഇതിപ്പോ ആരാ എന്നെ കാണാൻ "എന്ന സംശയം എനിക്കുണ്ടാവാതിരുന്നില്ല .കാരണം ജഗത്തും മഞ്ജുസിന്റെ അച്ഛനും അല്ലാതെ അധികമാരും എന്നെ കാണാനായിട്ട് ഗസ്റ്റ് ഹൌസിലോട്ടു വരാറില്ല . പിന്നെ പുതിയ ബിസിനെസ്സ് ഡീൽ സംസാരിക്കാൻ ചില ടെക്സ്റ്റൈൽ കമ്പനിയുടെ മാർക്കറ്റിംഗ് ടീം കാണാൻ എത്തും . അങ്ങനെ വല്ലവരും ആണോ എന്ന സംശയവും അതിനു ശേഷം ബലപ്പെട്ടു !
അതുകൊണ്ട് തന്നെ ഞാൻ പയ്യെ കസേരയിൽ നിന്നും എഴുന്നേറ്റു . ഉറങ്ങിയെഴുന്നേറ്റ കോലം ആണ് ! ചുവന്ന കളർ വോക്സ്വാഗൻ കാർ അതോടെ ഗസ്റ്റ് റൂമിനു മുൻവശത്തായി വേഗത്തിൽ വന്നു നിന്നു . രെജിസ്ട്രേഷൻ കൂടി കഴിയാത്ത പുതിയ കാർ ആണ് . കറുത്ത ഗ്ലാസ് ആയതുകൊണ്ട് തന്നെ ഉള്ളിലിരിക്കുന്ന ആളെ പുറമെ നിന്നു നോക്കിയാൽ കാണില്ല.
ആരാണ് ഈ കക്ഷി എന്നറിയാൻ വേണ്ടി ഞാനങ്ങനെ
💬 Comments
View all comments