Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
ആയിട്ട് ചോദിക്കണം എന്ന് വിചാരിച്ചതാ.." അവളുടെ ചില നേരത്തെ വാശിയും ദേഷ്യവും ഒക്കെ ഓർത്തു ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു .
"ഉണ്ടെങ്കിൽ ?" മഞ്ജുസ് ഭാവ വ്യത്യസമില്ലാതെ പുരികം ഉയർത്തി ചിരിച്ചു .
"ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ " അവളുടെ ആളെ വടിയാക്കിയുള്ള ചിരി കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
"ഞാനും സീരിയസ് ആയിട്ടു പറഞ്ഞതാ.." മഞ്ജുസ് പയ്യെ പറഞ്ഞപ്പോൾ ഞാനവളെ സംശയത്തോടെ നോക്കി .
ദൈവമേ ഇനി ഞാൻ അറിയാത്ത , ഇവൾ ഒളിച്ചു വെച്ച വല്ല പാസ്റ്റും ഉണ്ടോ ? !
"നീയെന്താ ആലോചിക്കുന്നേ ? ഞാൻ നിന്നോട് വല്ലതും മറച്ചുവെച്ചിട്ടുണ്ട് എന്നാണോ ?" എന്റെ മനസു വായിച്ചാ പോലെ മഞ്ജുസ് എന്റെ കവിളിൽ തട്ടി ചോദിച്ചു .
"ഏയ് .." ഞാൻ നിഷേധ അർത്ഥത്തിൽ തലയാട്ടി .
"പോടാ എനിക്കറിഞ്ഞൂടെ നിന്നെ...എന്ന കേട്ടോ പ്രാന്ത് ഒന്നും ഇല്ല..പക്ഷെ കുറച്ചു ദിവസം ഡിപ്രഷൻ കാരണം സൈക്യട്രിസ്റ്റിനെ ഒക്കെ കണ്ടിട്ടുണ്ട് ..അത്രേയുള്ളു.." മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു എന്നെ നോക്കി .
"ശരിക്കും ? " ഞാനവളെ വിശ്വാസം വരാതെ നോക്കി .
"വേണേൽ മതി..എടാ , ഫസ്റ്റ് മാര്യേജ് കഴിക്കാനിരുന്ന പയ്യനുമായിട്ട് എനിക്ക് അത്യാവശ്യം നല്ല അടുപ്പം ഉണ്ടായിരുന്നു .." മഞ്ജുസ് പറഞ്ഞോന്നു നിർത്തി എന്നെ നോക്കി . എന്റെ റെസ്പോൺസ് അറിയാൻ വേണ്ടിയാണ് .
"എന്നെ നോക്കണ്ട നീ പറഞ്ഞോ...നീ ഇനി പെഴ ആയാലും ഞാൻ സഹിച്ചല്ലേ പറ്റൂ" ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് ചിരിച്ചു .
"പോടാ .
💬 Comments
View all comments