Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
അവിടന്ന് ..അടുപ്പം എന്നുവെച്ചാൽ സ്വല്പം ലവ് ഒക്കെ ഉണ്ട് ..എന്റെ കോളേജ്മേറ്റിന്റെ ചേട്ടൻ ആയിരുന്നു ആദർശ് , അവളുടെ വീട്ടിൽ പോയി അങ്ങനെ പുള്ളിയോട് ചെറിയ അട്ട്രാക്ഷൻ ഒക്കെ തോന്നി..അത് പിന്നെ ലവ് ആയി.." മഞ്ജുസ് സ്വല്പം ആവേശത്തോടെ പഴയ കാലം ഓർത്തെടുത്തു ..
"എന്നിട്ട് ?" ഞാനവളെ ആകാംക്ഷയോടെ നോക്കി .
"എന്നിട്ടെന്താ...അത് കല്യാണം വരെ എത്തിക്കാൻ എനിക്ക് പറ്റി..പക്ഷെ കല്യാണത്തിന്റെ തലേന്ന്..." മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു നിർത്തി. എനിക്കറിയാവുന്ന കഥ ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
"മ്മ്..അറിയാം..." ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു .
"എനിക്ക് അവനെ ശരിക്കും വല്യ ഇഷ്ടായിരുന്നു . ആ ഷോക്കില് കുറച്ചു ദിവസം സമനില തെറ്റിയ പോലെ ഒക്കെ നടന്നെന്നാ വീട്ടുകാര് പറഞ്ഞെ ..എനിക്കതൊന്നും ഓർമയില്ല ഡാ ." മഞ്ജുസ് പയ്യെ സാവധാനം പറഞ്ഞു .
"എനിക്ക് അയാളുടെ ഫോട്ടോ ഒന്ന് കാണാൻ പറ്റുമോ ?" ഞാൻ ഒരു കൗതുകത്തിനു വേണ്ടി അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .
"എന്തിനാ? നീ അതൊന്നും കാണണ്ട ..അതൊക്കെ കഴിഞ്ഞില്ലേ കവി .ഇപ്പൊ എനിക്ക് നീയാ വലുത് ..ഞാൻ അന്നേ പറഞ്ഞില്ലേ, ഒരു കണക്കിന് അവൻ പോയതുകൊണ്ടാണ് എനിക്ക് നിന്നെ കിട്ടിയത് എന്ന് . ഇനി നിനക്ക് അങ്ങനെ വല്ലോം സംഭവിച്ചാ ഞാൻ ചിലപ്പോ ശരിക്കും പ്രാന്തിയാകും...എനിക്കത്രക്കു ഇഷ്ടാ നിന്നെ " മഞ്ജുസ് കൊച്ചുപിള്ളാരെ പോലെ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി എന്റെ കവിളിൽ ചുംബിച്ചു .
"മ്മ്..സോപ്പൊക്കെ കലക്കി.." ഞാൻ അവളുടെ കൊഞ്ചൽ കണ്ടു കളിയാക്കി
💬 Comments
View all comments